Monday, May 6, 2024
HomeKeralaസ്വിഫ്റ്റ് ബസുകള്‍ പത്ത് ദിവസത്തിനകം ഉണ്ടാക്കിയത് 61 ലക്ഷം രൂപയുടെ വരുമാനം

സ്വിഫ്റ്റ് ബസുകള്‍ പത്ത് ദിവസത്തിനകം ഉണ്ടാക്കിയത് 61 ലക്ഷം രൂപയുടെ വരുമാനം

തിരുവനന്തപുരം | ആദ്യ പത്ത് ദിവസത്തെ സര്‍വീസ് കൊണ്ട് കെ എസ് ആര്‍ ടി സി സ്വിഫ്റ്റ് ബസുകള്‍ നേടിയത് 61 ലക്ഷം രൂപയുടെ വരുമാനം.

സ്വിഫ്റ്റ് ബസുകള്‍ കെഎസ്‌ആര്‍ടിസിയെ തകര്‍ക്കുമെന്ന ആരോപണം നിലനില്‍ക്കെയാണ് ഇത്തരമൊരു നേട്ടം. ബസുകള്‍ക്ക് കൂടുതല്‍ റൂട്ടുകള്‍ ലഭിക്കുന്നതോടെ വരുമാനം ഗണ്യമായി വര്‍ധിപ്പിക്കാനാകുമെന്നാണ് കെഎസ്‌ആര്‍ടിസിയുടെ കണക്ക്കൂട്ടല്‍. ഉദ്ഘാടനം മുതല്‍ പത്തോളം അപകടങ്ങള്‍ സ്വിഫ്റ്റ് ബസുകളുണ്ടാക്കിയത് ചര്‍ച്ചയായിരുന്നു.

വിവാദങ്ങള്‍ക്കിടയിലും സ്വിഫ്റ്റ് ബസുകള്‍ വരുമാനം ഉണ്ടാക്കുന്നതില്‍ അധികൃതര്‍ സംതൃപ്തരാണ്. പെര്‍മിറ്റ് ലഭിച്ച 30 ബസുകളാണ് കെ സ്വിഫ്റ്റ് സര്‍വീസിനിറക്കിയത്. ബസുകളുടെ എണ്ണം കുറവാണെങ്കിലും പ്രതിദിന ശരാശരി ആറ് ലക്ഷം രൂപയിലധികമാണ്. എട്ട് എ സി സ്ലീപര്‍ ബസുകളാണ് ഏറ്റവുമധികം വരുമാനം നേടിയത്. ഈ ബസുകള്‍ മാത്രം നേടിയത് 28 ലക്ഷത്തിലധികം രൂപയാണ്. 100 കോടി രൂപ ഉപയോഗിച്ച്‌ വാങ്ങിയ 116 ബസുകളില്‍ നൂറെണ്ണത്തിന്റെ രജിസ്ട്രേഷനും ഇതിനകം പൂര്‍ത്തിയായിട്ടുണ്ട്.

പെര്‍മിറ്റ് ലഭിക്കുന്ന മുറയ്ക്ക് 100 ബസുകളും നിരത്തുകളിലിറക്കും. കിഫ്ബിയുടെ സഹായത്തോടെ 310 സിഎന്‍ജി ബസുകളും 50 ഇലക്‌ട്രിക് ബസുകളും ഉടന്‍ കെഎസ്‌ആര്‍ടിസി സ്വിഫ്റ്റിന്റെ ഭാഗമാകും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular