Monday, May 6, 2024
HomeIndiaഐഎംഎസില്‍ ബിരിയാണി കഴിച്ചതിന് പിന്നാലെ 32 വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

ഐഎംഎസില്‍ ബിരിയാണി കഴിച്ചതിന് പിന്നാലെ 32 വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

കാകിനട: () ഐഎംഎസില്‍ ബിരിയാണി കഴിച്ചതിന് പിന്നാലെ 32 വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍. വ്യാഴാഴ്ച അമലപുരത്തെ കോണസീമ ഇന്‍സ്റ്റിറ്റിയൂട് ഓഫ് മെഡികല്‍ സയന്‍സസില്‍ (KIMS) ആണ് സംഭവം.

ഭക്ഷ്യവിഷബാധയേറ്റ് 30 നഴ്സിംഗ് വിദ്യാര്‍ഥികളെയും രണ്ട് ബിഡിഎസ് വിദ്യാര്‍ഥികളെയുമാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നും ബുധനാഴ്ച രാത്രി വിദ്യാര്‍ഥികളുടെ ആഗ്രഹപ്രകാരം അവര്‍ക്ക് ബിരിയാണി നല്‍കിയതായും ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.

വ്യാഴാഴ്ച രാവിലെ 32 ഓളം വിദ്യാര്‍ഥികള്‍ക്ക് ഛര്‍ദിയും വയറിളക്കവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഹോസ്റ്റല്‍ ജീവനക്കാര്‍ 12 വിദ്യാര്‍ഥികളെ കിംസിലും 20 പേരെ മറ്റൊരു സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

അമലപുരം ആര്‍ഡിഒ എന്‍എസ്വിബി വസന്ത റായിഡു കിംസിലെത്തി വിദ്യാര്‍ഥികളുടെ ആരോഗ്യസ്ഥിതി വിലയിരുത്തി. 30 വിദ്യാര്‍ഥികള്‍ സുഖം പ്രാപിക്കുകയും ഡിസ്ചാര്‍ജ് ചെയ്യുകയും ചെയ്തു. മറ്റ് രണ്ട് പേര്‍ കിംസില്‍ ചികിത്സയിലാണെന്നും ആര്‍ഡിഒയെ ഉദ്ധരിച്ച്‌ മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്തു.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular