Sunday, May 5, 2024
HomeKeralaപ്രേംനസീറിന്റെ ലൈല കോട്ടേജ് വില്‍പ്പനയ്ക്ക്

പ്രേംനസീറിന്റെ ലൈല കോട്ടേജ് വില്‍പ്പനയ്ക്ക്

ചിറയന്‍കീഴ്: പ്രേംനസീറിന്റെ ജന്മനാട്ടിലെ വീടായ ലൈല കോട്ടേജ് വില്‍പ്പനയ്ക്ക്.1956ല്‍ സിനിമ നിര്‍മ്മാതാവ് പി.സുബ്രമണ്യത്തിന്റെ മേല്‍നോട്ടത്തില്‍ എട്ട് കിടപ്പുമുറികളുളള ഈ കൊട്ടാരം പണിതത്.സ്വന്തം മകളുടെ പേരിലാണ് അദ്ദേഹം ഇത് പണിതിരിക്കുന്നത്.

പ്രേംനസീറിന്റെ ഇളയമകള്‍ റീത്തയുടെ മകള്‍ രേഷ്മയുടെ പേരിലാണ് വീടിപ്പോള്‍. ചിറയന്‍കീഴിലെ ആദ്യ രണ്ട് നിലവീടാണിത്. ദേശീയപാതയില്‍ കോരണിയില്‍ നിന്നു ചിറയിന്‍കീഴിലേക്കുളള വഴിയിലാണ് 50 സെന്‍്‌റ് സ്ഥലത്ത് വീട് നില്‍ക്കുന്നത്.ഇത് കോടികള്‍ വിലവരും. പ്രേംനസീര്‍ നാട്ടില്‍ ഉളള സമയത്ത് ഭാര്യ ഹബീബ ബീവി, മക്കളായ ലൈല, റസിയ, ഷാനവാസ്, റീത്ത എന്നിവര്‍ക്കൊപ്പം താമസിച്ചിരുന്നത് ഈ വീട്ടിലാണ്.60 വര്‍ഷത്തോളം പഴക്കമുണ്ട് വീടിന്.

കാലങ്ങളായി വീട് പൂട്ടിയിട്ടിരിക്കുകയാണ്. വീടിന്റെ പല ഭാഗങ്ങളും നശിച്ചുതുടങ്ങി. ജനവാതിലുകള്‍ ചിതലെടുത്തു. കാട്ടുചെടികളും വളളിപ്പടര്‍പ്പുകളും വീട്ടില്‍ പടര്‍ന്ന് തുടങ്ങി. ഇതോടെയാണ് അമേരിക്കയിലുളള അവകാശികള്‍ ഇത് വില്‍ക്കാന്‍ തീരുമാനിച്ചത്. പ്രേംനസീര്‍ മരിച്ചിട്ട് 30 വര്‍ഷങ്ങള്‍ പിന്നിട്ടു എന്നാല്‍ ധാരാളം പേര്‍ വീട് അന്വേഷിച്ച്‌ വരുകയും, വീടിന് മുന്നില്‍ നി്ന്ന് സെല്‍ഫിയെടുക്കുകയും മറ്റും ചെയ്യാറുണ്ട്.വീട് സര്‍ക്കാര്‍ ഏറ്റെടുക്കും എന്ന പ്രതീക്ഷ കുടുംബത്തിന് ഉണ്ടായിരുന്നു എന്നാല്‍ അത് ഉണ്ടായില്ല.നിലവില്‍ അദ്ദേഹത്തിന്റെ വീടാണ് എന്ന് ഓര്‍മ്മിപ്പിക്കാനായി ‘പ്രേം നസീര്‍’ എന്നെഴുതിയ ബോര്‍ഡ് മാത്രം ബാക്കിയായി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular