Sunday, May 5, 2024
HomeKeralaവേളത്ത് നെല്‍കൃഷി വികസനപദ്ധതിയുമായി ജില്ല പഞ്ചായത്ത്

വേളത്ത് നെല്‍കൃഷി വികസനപദ്ധതിയുമായി ജില്ല പഞ്ചായത്ത്

കുറ്റ്യാ​ടി: വേ​ള​ത്തെ 200 ഹെ​ക്ട​ര്‍ പാ​ട​ത്ത് ക​തി​ര​ണി പ​ദ്ധ​തി​യു​മാ​യി ജി​ല്ല പ​ഞ്ചാ​യ​ത്ത്. പ​ദ്ധ​തി​യു​ടെ മു​ന്നോ​ടി​യാ​യി വ​യ​ലു​ക​ളെ​പ്പ​റ്റി പ​ഠി​ക്കാ​നാ​യി പ്ര​സി​ഡ​ന്‍​റ് ഷീ​ജ ശ​ശി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ മെം​ബ​ര്‍​മാ​രും ഉ​ദ്യോ​ഗ​സ്ഥ​രും പാ​ട​ശേ​ഖ​രം സ​ന്ദ​ര്‍​ശി​ച്ചു.

ക​ര്‍​ഷ​ക​രെ​യും പാ​ഠ​ശേ​ഖ​ര​സ​മി​തി അം​ഗ​ങ്ങ​ളെ​യും നേ​രി​ല്‍ ക​ണ്ട് വ​യ​ലി​ന്റെ അ​വ​സ്ഥ​യെ പ​റ്റി സം​ഘം ചോ​ദി​ച്ച​റി​ച്ചു.

200 ഹെ​ക്ട​ര്‍ വ​യ​ലി​ല്‍ പ​കു​തി​യോ​ളം സ്ഥ​ല​ത്ത് മാ​ത്ര​മാ​ണ് കൃ​ഷി ന​ട​ക്കു​ന്ന​ത്. ചി​ല​യി​ട​ങ്ങ​ളി​ല്‍ വെ​ള്ള​മി​ല്ലാ​ത്ത​തി​നാ​ലും മ​റ്റു ചി​ല​യി​ട​ങ്ങ​ളി​ല്‍ വെ​ള്ള​ക്കെ​ട്ടാ​യ​തും കൃ​ഷി​ക്ക് പ്ര​തി​സ​ന്ധി സൃ​ഷ്ടി​ക്കു​ന്നു​ണ്ട്. പ​ഞ്ചാ​യ​ത്തി​ലെ മു​ഴു​വ​ന്‍ വ​യ​ലി​ലും കൃ​ഷി ഇ​റ​ക്കാ​വു​ന്ന രീ​തി​യി​ലാ​ണ് ക​തി​ര​ണി പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കാ​ന്‍ ഉ​ദ്ദേ​ശി​ക്കു​ന്ന​തെ​ന്ന് പ്ര​സി​ഡ​ന്‍​റ് ഷീ​ജ ശ​ശി പ​റ​ഞ്ഞു. പാ​ഠ​ശേ​ഖ​ര സ​മി​തി​ക​ളെ​യും കൃ​ഷി​ക്കാ​രെ​യും ഉ​ള്‍​പ്പെ​ടു​ത്തി​യാ​ണ് പു​തി​യ പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ക. ഇ​തു​വ​ഴി ഉ​ല്‍​പാ​ദ​നം വ​ര്‍​ധി​പ്പി​ക്കു​ക​യാ​ണ് ല​ക്ഷ്യ​മെ​ന്നും അ​വ​ര്‍ വ്യ​ക്ത​മാ​ക്കി.സ്ഥി​രം​സ​മി​തി ചെ​യ​ര്‍​മാ​ന്‍ പി. ​സു​രേ​ന്ദ്ര​ന്‍, മെം​ബ​ര്‍ അം​ഗം സി.​എം. യ​ശോ​ദ എ​ന്നി​വ​രും അ​നു​ഗ​മി​ച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular