Sunday, May 5, 2024
HomeIndiaയുപിയില്‍ അനധികൃത ഉച്ചഭാഷിണികള്‍ നീക്കി ; ആരാധനാലയങ്ങളില്‍ ലൗഡ് സ്പീക്കറുകളുടെ ശബ്ദം കുറച്ചു

യുപിയില്‍ അനധികൃത ഉച്ചഭാഷിണികള്‍ നീക്കി ; ആരാധനാലയങ്ങളില്‍ ലൗഡ് സ്പീക്കറുകളുടെ ശബ്ദം കുറച്ചു

ഉത്തര്‍പ്രദേശില്‍ അനധികൃത ഉച്ചഭാഷണികള്‍ നീക്കം ചെയ്യുമെന്ന മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഉത്തരവ് പ്രകാരം 125 സ്ഥലങ്ങളില്‍ നിന്ന് ഉച്ചഭാഷിണികള്‍ പൊലീസ് നീക്കം ചെയ്തു. സംസ്ഥാനത്തുടനീളമുള്ള 17,000 ആരാധനാലയങ്ങളിലെ ഉച്ചഭാഷിണികളുടെ ശബ്ദം കുറച്ചു. സമാധാനപരമായി നമസ്‌കാരം നടത്തുന്നതിനുള്ള സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കുന്നുണ്ടെന്നും സമാധാന സമിതി യോഗങ്ങള്‍ നടക്കുന്നുണ്ടെന്നും എഡിജിപി പ്രശാന്ത് കുമാര്‍ അറിയിച്ചു.

ഉച്ചഭാഷിണി വിഷയവുമായി ബന്ധപ്പെട്ട് ഉത്തര്‍പ്രദേശിലെ 37,344 മതനേതാക്കളുമായി ചര്‍ച്ച നടത്തിയിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. ആരാധനാലയങ്ങളുടെ ചുമതലയുള്ളവര്‍ തന്നെയാണ് ഉച്ചഭാഷിണികളുടെ ശബ്ദം കുറയ്ക്കുന്ന നടപടി സ്വീകരിച്ചിരിക്കുന്നത്. മത നേതാക്കളുമായി ചര്‍ച്ച ചെയ്ത് അവരുമായി ഏകോപിപ്പിച്ച് അനധികൃത ഉച്ചഭാഷിണികള്‍ നീക്കം ചെയ്യുന്നത് ഉറപ്പാക്കാനായിരുന്നു പൊലീസിന് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നത്.

മുന്‍കൂര്‍ അനുമതിയില്ലാതെ സംസ്ഥാനത്ത് ഒരു മതപരമായ ഘോഷയാത്രയും നടത്തരുതെന്നും ഉച്ചഭാഷിണി മറ്റുള്ളവര്‍ക്ക് അസൗകര്യം ഉണ്ടാക്കരുതെന്നും കഴിഞ്ഞ ആഴ്ച യോഗി ആദിത്യനാഥ് വ്യക്തമാക്കിയിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular