Tuesday, April 30, 2024
HomeKeralaവെള്ളാപ്പള്ളിക്ക് കസേര ഉറപ്പിക്കാന്‍ നിയമനിര്‍മ്മാണത്തിനൊരുങ്ങി സര്‍ക്കാര്‍

വെള്ളാപ്പള്ളിക്ക് കസേര ഉറപ്പിക്കാന്‍ നിയമനിര്‍മ്മാണത്തിനൊരുങ്ങി സര്‍ക്കാര്‍

എസ്എന്‍ഡിപി യോഗം തെരഞ്ഞെടുപ്പില്‍ പ്രാതിനിധ്യ വോട്ടവകാശം ഇല്ലാതാക്കി എല്ലാവര്‍ക്കും വോട്ട് ചെയ്യാനുള്ള ഹൈക്കോടതി വിധി വന്നതോടെ ഇനി ഒരു തെരഞ്ഞെടുപ്പ് നടത്തിയാല്‍ വെള്ളാപ്പള്ളി നടേശന്‍ ജനറല്‍ സെക്രട്ടറി സ്ഥാനത്തെത്തുമോ എന്നത് സംശയമാണ്.

ഈ സാഹചര്യത്തില്‍ വെള്ളാപ്പള്ളിയുടെ സ്ഥാനം ഉറപ്പിയ്ക്കാന്‍ കമ്പനി നിയമത്തില്‍ പരിഷ്‌കാരത്തിനൊരുങ്ങുകയാണ് സര്‍ക്കാര്‍. ഇതിനാല്‍ തന്നെ രണ്ട് മാസത്തിനുള്ളില്‍ സംസ്ഥാന സര്‍ക്കാരില്‍ നിന്ന് ഇളവ് വാങ്ങി സംഘടനാ തെരഞ്ഞെടുപ്പ് നടത്താനാകുമെന്ന പ്രതീക്ഷയിലാണ് വെള്ളാപ്പള്ളി വിഭാഗം.

പ്രാതിനിധ്യ വോട്ടിംഗ് റദ്ദാക്കി ഹൈക്കോടതി വിധി വന്നതോടെ സംഘടനാ തെരഞ്ഞെടുപ്പ് പോലും നീണ്ടുപോവുകയാണ്. എന്നാല്‍ സംസ്ഥാന സര്‍ക്കാരിന്, നോണ്‍ ട്രേഡിംഗ് കമ്പനികള്‍ക്ക് വേണ്ടി പ്രത്യേക നിയമനിര്‍മ്മാണം നടത്താമെന്ന് കോടതി വിധിയില്‍ പറഞ്ഞിരുന്നു. ഈ പഴുത് ഉപയോഗിച്ച് വിധി മറികടക്കാനാണ് വെള്ളാപ്പള്ളി പക്ഷത്തിന്റെ നീക്കം.

ഇതിന് പിന്നാലെയാണ് കരട് നിയമം വേഗത്തില്‍ തയ്യാറാക്കാന്‍ അഡീഷണഷല്‍ ചീഫ് സെക്രട്ടറി രജിസ്‌ട്രേഷന്‍ വകുപ്പിന് നിര്‍ദേശം നല്‍കിയത്.  അതേസമയം, എസ്എന്‍ഡിപി യോഗം റിസീവര്‍ ഭരണത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ് വിമതവിഭാഗം. സര്‍ക്കാര്‍ നടപടി നിയമവിരുദ്ധമാണെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular