Monday, May 6, 2024
HomeKeralaടൂറിസത്തിൻ്റെ പേരില്‍ ഡ്രൈ ഡേ പിൻവലിക്കാൻ നീക്കം: ബിവറേജ് ശാലകള്‍ക്ക് ലേലം, കേരളത്തില്‍ മദ്യം ഒഴുകും

ടൂറിസത്തിൻ്റെ പേരില്‍ ഡ്രൈ ഡേ പിൻവലിക്കാൻ നീക്കം: ബിവറേജ് ശാലകള്‍ക്ക് ലേലം, കേരളത്തില്‍ മദ്യം ഒഴുകും

ല്ലാമാസവും 1-ാം തീയതിയിലെ മദ്യനിരോധനം പിൻവലിക്കാൻ ആലോചന. വർഷത്തില്‍ 12 ദിവസം മദ്യവില്‍പ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്നാണ് കണ്ടെത്തല്‍.

കൂടാതെ, ഇത് ദേശീയ- അന്തർദേശീയ കോണ്‍ഫറൻസുകളില്‍നിന്ന് സംസ്ഥാനത്തെ ഒഴിവാക്കാനും കാരണമാകും.

മാത്രമല്ല ബിവറേജ് വില്‍പ്പനശാലകള്‍ ലേലംചെയ്യുക, മൈക്രോവൈനറികള്‍ പ്രോത്സാഹിപ്പിക്കുക തുടങ്ങിയ നിർദേശങ്ങളും സംസ്ഥാന സർക്കാരിൻ്റെ പരിഗണനയിലുണ്ട്. സർക്കാർ വരുമാനം വർദ്ധിപ്പിക്കാനുള്ള നിർദേശങ്ങളെന്ന നിലയിലാണ് ഇവ പരിഗണിക്കുന്നത്.

ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ വകുപ്പു സെക്രട്ടറിമാരുടെ യോഗത്തിലാണ് ഇക്കാര്യം ചർച്ചയായത്. ടൂറിസം വകുപ്പ് ബന്ധപ്പെട്ടവരുമായി ആലോചിച്ച്‌ ഈ നിർദ്ദേശത്തെക്കുറിച്ച്‌ ഉടൻ കരടുരേഖ സമർപ്പിക്കണമെന്നാണ് നിർദേശം. ഇതിന് ടൂറിസം സെക്രട്ടറിയെ ചുമതലപ്പെടുത്തി.

മൈക്രോ വൈനറികള്‍ പ്രോത്സാഹിപ്പിക്കും. മസാലചേർത്ത വൈനുകള്‍ ഉള്‍പ്പെടെയുള്ളവ തയ്യാറാക്കാനുള്ള സാധ്യതകളും പരിശോധിക്കും. നിർദേശങ്ങള്‍ സമർപ്പിക്കാൻ കൃഷിവകുപ്പ് സെക്രട്ടറിയെ യോഗം ചുമതലപ്പെടുത്തി. വരുമാനവർധനയ്ക്കുള്ള ശുപാർശകളില്‍ വീഞ്ഞുനിർമാണം പ്രോത്സാഹിപ്പിക്കാൻ പിന്തുണ നല്‍കണമെന്നാണ് നിർദേശം. ഹോർട്ടി വൈനിന്റെയും മറ്റു വൈനുകളുടെയും ഉത്‌പാദനം പ്രോത്സാഹിപ്പിക്കും.

കയറ്റുമതിക്കും ചില്ലറ വില്‍പ്പനവിപണികള്‍ക്കുമായി മധുരപലഹാരങ്ങളും കേക്കുകളും നിർമിക്കാൻ ഉപയോഗിക്കുന്ന മദ്യഉത്‌പന്നങ്ങള്‍ക്കും പ്രോത്സാഹനം നല്‍കും. കയറ്റുമതിക്കായി മദ്യം ലേബല്‍ ചെയ്യുന്നതുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങള്‍ ദേശീയ, അന്തർദേശീയ നിയന്ത്രണങ്ങളെ അടിസ്ഥാനമാക്കി പുനഃപരിശോധിക്കാനും നിർദേശമുണ്ട്.

നികുതിവരുമാനം കൂട്ടാൻ നിശ്ചിതയെണ്ണം ചില്ലറ മദ്യവില്‍പ്പനശാലകളുടെ നടത്തിപ്പ് ലേലംചെയ്യാനുള്ള സാധ്യതയും പരിശോധിക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular