Wednesday, May 8, 2024
HomeUSAഹാരിസിന്റെ കോവിഡ് ചികിത്സ വിവാദമാവുന്നു

ഹാരിസിന്റെ കോവിഡ് ചികിത്സ വിവാദമാവുന്നു

കോവിഡ് ബാധിച്ച യു എസ് വൈസ് പ്രസിഡന്റ് കമല ഹാരിസിന് രോഗലക്ഷണങ്ങൾ ഒന്നുമില്ല എന്നാണ് അവർ തന്നെ പറഞ്ഞത്. എന്നാൽ ഗുരുതരമായ രോഗലക്ഷണങ്ങളുള്ളവർക്കു നൽകുന്ന ഫൈസറിന്റെ പാക്‌സ്ലോവിഡ് എന്ന ഗുളിക അവർ എന്തിനു കഴിച്ചു എന്ന ചോദ്യം ഉയരുന്നു.

കോവിഡ് തിരിച്ചറിഞ്ഞു മണിക്കൂറുകൾക്കു ശേഷം ഡോക്ടർമാർ നിർദേശിച്ചതനുസരിച്ചു ഹാരിസ് ഈ മരുന്നു കഴിച്ചെന്നു അവരുടെ ഓഫീസ്  ചൊവാഴ്ച്ച വെളിപ്പെടുത്തിയിരുന്നു. ആരോഗ്യവതിയായ, രണ്ടു തവണ വാക്‌സിൻ എടുത്ത, 57 കാരിക്കു എന്തിനാണ് ഗുരുതര രോഗലക്ഷണങ്ങൾ ഉള്ളവർക്കു മാത്രം നൽകുന്ന ഗുളികകൾ നൽകിയതെന്നു പക്ഷെ ചില ആരോഗ്യ വിദഗ്‌ധർ ചോദിക്കുന്നു.

മുൻ സർജൻ ജനറൽ ജെറോം ആഡംസ് പറഞ്ഞു: “ലക്ഷണങ്ങൾ ഇല്ലാത്ത കോവിഡും ഭദ്രമായ ആരോഗ്യവും പാക്‌സ്ലോവിഡ് ആവശ്യപ്പെടുന്നില്ല.”

ജോർജ് വാഷിംഗ്‌ടൺ യൂണിവേഴ്‌സിറ്റി സ്കൂൾ ഓഫ് മെഡിസിൻ ആൻഡ് ഹെൽത്ത് സയൻസസ് പ്രഫസർ ജോനാഥൻ റെയ്‌നർ അതേ ചോദ്യം ചോദിക്കുന്നു. “രോഗലക്ഷണങ്ങൾ ഇല്ലാത്ത ഒരാൾക്ക് എന്തിനാണ് പാക്‌സ്ലോവിഡ് കൊടുക്കുന്നത്?”

അടിയന്തര ആവശ്യങ്ങൾക്ക് മാത്രം അനുമതിയുള്ള മരുന്ന് വൈസ് പ്രസിഡന്റിനു ബുദ്ധിമുട്ടില്ലാതെ ലഭിച്ചെന്നു റെയ്‌നർ ചൂണ്ടിക്കാട്ടി. രാജ്യത്തെ ആരോഗ്യരക്ഷയിലുള്ള വിവേചനമാണിത്. സർക്കാരിന്റെ അനുമതി അനുസരിച്ചു അടിയന്തര ഘട്ടങ്ങളിൽ മിതമോ ഗുരുതരമോ ആയ രോഗ സങ്കീർണതകൾ ഉണ്ടാവുന്നവർക്കാണ് ഈ മരുന്നു  കുറിക്കുക. വൈസ് പ്രസിഡന്റിന് അതിന്റെ ആവശ്യം ഉണ്ടായിരുന്നില്ല.”

വൈസ് പ്രസിഡന്റിന് ഇങ്ങിനെ മുൻഗണന നൽകിയത് ന്യായീകരിക്കാൻ കഴിയില്ലെന്ന് പ്രസിഡന്റ് ബൈഡന്റെ ഉപദേഷ്ടാവായ പകർച്ചവ്യാധി സ്പെഷ്യലിസ്റ് ഡോക്ടർ സെലിൻ ഗൗണ്ടർ പറഞ്ഞു. “ശരാശരി പൗരന്മാരെ ചികിൽസിക്കുന്ന രീതിയിൽ ആവണമെന്നില്ല പ്രസിഡന്റിനെയും വൈസ് പ്രസിഡന്റിനെയും ചികിൽസിക്കുക എന്ന് നമുക്കറിയാം.”

വൈറ്റ് ഹൗസ് കോവിഡ് 19 റെസ്പോൺസ് കോ-ഓർഡിനേറ്റർ ഡോക്ടർ ആശിഷ് ജായുടെ നിർദേശവും ഗുരുതര കേസുകളിൽ മാത്രമേ പാക്‌സ്ലോവിഡ് നൽകാവൂ എന്നാണ്. അപ്പോൾ ഹാരിസ് എന്തിനു അത് ലംഘിച്ചു എന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജാൻ സാക്കിയോട് മാധ്യമലേഖകർ ചോദിച്ചു. അവർ പറഞ്ഞതു ഇങ്ങിനെ: “ഡോക്ടറോടു ചോദിക്കണമെന്നും അദ്ദേഹം പറഞ്ഞിരുന്നു. അവർ അങ്ങിനെ ചെയ്തു.

“അവർക്കു പാക്‌സ്ലോവിഡ് നൽകി. ഒട്ടേറെ അമേരിക്കക്കാർക്ക് അതു വേണ്ടി വരാം. പക്ഷെ ഡോക്ടറുടെ ഉപദേശം സ്വീകരിക്കണം.

“എന്തായാലും അംഗീകാരമുള്ള ഈ മരുന്നു കൊണ്ട് വൈസ് പ്രസിഡന്റ് ഉൾപ്പെടെ  ഒട്ടേറെപ്പേർക്കു മെച്ചമുണ്ടാവുന്നു എന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്.”

ചൊവാഴ്ച്ച ഹാരിസ് ട്വീറ്റ് ചെയ്തിരുന്നു: “എനിക്ക് രോഗലക്ഷണങ്ങൾ ഇല്ല. ഞാൻ ഐസൊലേഷനിൽ തുടരുകയും സി ഡി സി നിർദേശങ്ങൾ പാലിക്കയും ചെയ്യും.”

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular