Tuesday, May 7, 2024
HomeGulfപെ​രു​ന്നാ​ള്‍ ആ​ഘോ​ഷം: അ​റാ​ര്‍ ന​ഗ​ര​ത്തി​ല്‍ കു​തി​ര​പ്പ​ട​യു​ടെ പ്ര​ക​ട​നം

പെ​രു​ന്നാ​ള്‍ ആ​ഘോ​ഷം: അ​റാ​ര്‍ ന​ഗ​ര​ത്തി​ല്‍ കു​തി​ര​പ്പ​ട​യു​ടെ പ്ര​ക​ട​നം

അ​റാ​ര്‍: പെ​രു​ന്നാ​ള്‍ ആ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച്‌ വ​ട​ക്ക​ന്‍ സൗ​ദി ന​ഗ​ര​മാ​യ അ​റാ​റി​ല്‍ കു​തി​ര​പ്പ​ട മാ​ര്‍​ച്ച്‌ ന​ട​ന്നു.

മാ​ന​വ വി​ഭ​വ​ശേ​ഷി, സാ​മൂ​ഹി​ക വി​ക​സ​ന മ​ന്ത്രാ​ല​യ​ത്തി​​ന്റെ നോ​ര്‍​ത്തേ​ണ്‍ ബോ​ര്‍​ഡേ​ഴ്‌​സ് റീ​ജ​ന​ല്‍ ബ്രാ​ഞ്ചി​​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ലാ​ണ് സം​ഘ​ടി​പ്പി​ച്ച​ത്.

അ​റ​ബ് യു​വാ​ക്ക​ളെ കു​തി​ര​പ്പ​ട​യി​ലേ​ക്ക് ആ​ക​ര്‍​ഷി​ക്കാ​നും കു​തി​ര​പ്പ​ട​യി​ലെ അം​ഗ​ങ്ങ​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നു​വേ​ണ്ടി ന​ട​ത്തി​യ പ്ര​ദ​ര്‍​ശ​ന​ത്തി​ന് സു​ര​ക്ഷാ പ​ട്രോ​ളി​ങ്ങു​ക​ളു​ടെ​യും സൗ​ദി റെ​ഡ് ക്ര​സ​ന്‍​റ്​ അ​തോ​റി​റ്റി​യു​ടെ പ്രാ​ദേ​ശി​ക ബ്രാ​ഞ്ചി​ന്റെ​യും സ​ഹ​ക​ര​ണം ഉ​ണ്ടാ​യി​രു​ന്നു. ദേ​ശീ​യ പാ​ര​മ്ബ​ര്യ​ങ്ങ​ളി​ല്‍ അ​ഭി​മാ​നി​ക്കു​ന്ന ഒ​രു ത​ല​മു​റ​യി​ല്‍ ദേ​ശീ​യ സ്വ​ത്വം വ​ള​ര്‍​ത്താ​നും ജ​ന​കീ​യ പൈ​തൃ​ക​ത്തി​​ന്റെ മൂ​ല്യം പ്രോ​ത്സാ​ഹി​പ്പി​ക്കാ​നും ഇ​ത്ത​രം പ്ര​ദ​ര്‍​ശ​ന പ​രി​പാ​ടി​ക​ള്‍ സ​ഹാ​യി​ക്കു​മെ​ന്ന് മേ​ഖ​ല​യി​ലെ മ​ന്ത്രാ​ല​യ​ത്തി​​ന്റെ ബ്രാ​ഞ്ച് ഡ​യ​റ​ക്ട​ര്‍ ജ​ന​റ​ല്‍ ഖാ​ലി​ദ് അ​ല്‍ റു​മൈ​ഖാ​നി പ​റ​ഞ്ഞു. രാ​ജ്യ​ത്തി​​ന്റെ സ്വ​ത്വ​ത്തി​​ന്റെ​യും സം​സ്‌​കാ​ര​ത്തി​​ന്റെ​യും പൈ​തൃ​ക​ത്തി​​ന്റെ​യും അ​വി​ഭാ​ജ്യ ഘ​ട​ക​മാ​യ കു​തി​ര​പ്പ​ട സൗ​ദി​യു​ടെ ച​രി​ത്ര​ത്തി​ല്‍ ഏ​റെ മൂ​ല്യ​വും പ്രാ​ധാ​ന്യ​വും ന​ല്‍​കു​ന്ന​താ​ണെ​ന്ന് അ​ല്‍-​റു​മൈ​ഖാ​നി പ​റ​ഞ്ഞു. കു​തി​ര​സ​വാ​രി​യു​ടെ മേ​ഖ​ല​യി​ല്‍ കൂ​ടു​ത​ല്‍ വി​ക​സ​ന​ത്തി​ന് പ​രി​പാ​ടി ഏ​റെ ഫ​ലം ചെ​യ്യു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യി സൗ​ദി പ്ര​സ് ഏ​ജ​ന്‍​സി റി​പ്പോ​ര്‍​ട്ട് ചെ​യ്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular