Saturday, April 27, 2024
HomeIndiaസെഞ്ചുറി അടിക്കണോ ? ഇങ്ങനെ അല്ലാ ക്രിക്കറ്റ് കളിക്കുന്നതെന്ന് വാര്‍ണറുടെ മറുപടി

സെഞ്ചുറി അടിക്കണോ ? ഇങ്ങനെ അല്ലാ ക്രിക്കറ്റ് കളിക്കുന്നതെന്ന് വാര്‍ണറുടെ മറുപടി

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഹൈദരബാദിനെതിരെയുള്ള മത്സരത്തില്‍ കൂറ്റന്‍ വിജയലക്ഷ്യമാണ് ഡല്‍ഹി ഉയര്‍ത്തിയത്.

ഇരുവരുടേയും അര്‍ദ്ധസെഞ്ചുറി പ്രകടനത്തല്‍ 20 ഓവറില്‍ 207 റണ്‍സാണ് ഡല്‍ഹി നേടിയത്. ഡേവിഡ് വാര്‍ണര്‍ 92 റണ്‍സ് നേടിയപ്പോള്‍ റൊവ്മാന്‍ പവല്‍ 67 റണ്‍സും നേടി.

ഉമ്രാന്‍ മാലിക്ക് എറിഞ്ഞ അവസാന ഓവറില്‍ എല്ലാ പന്തും പവലായിരുന്നു നേരിട്ടത്. സെഞ്ചുറി അടിക്കാന്‍ സിംഗിള്‍ ഇടട്ടേ എന്ന് ചോദിച്ചതായി റൊവ്മാന്‍ പവല്‍ ബാറ്റിംഗിനു ശേഷം വെളിപ്പെടുത്തി. 6 ബോളും നേരിട്ട പവല്‍ അവസാന ഓവറില്‍ 18 റണ്‍സ് നേടി.

” ആ ഓവറിന് മുന്‍പേ സെഞ്ചുറി നേടുവാനായി സിംഗിള്‍ ഇടണമോ എന്ന് ഞാന്‍ വാര്‍ണറിനോട് ചോദിച്ചിരുന്നു. അങ്ങനെയല്ല, നമ്മള്‍ ക്രിക്കറ്റ് കളിക്കേണ്ടതെന്ന് പറഞ്ഞ അവന്‍ കഴിയാവുന്നത്ര ശക്തിയില്‍ എന്നോട് ആഞ്ഞടിക്കാന്‍ ആവശ്യപെട്ടു. ഞാന്‍ അതുപോലെ ചെയ്യുകയും ചെയ്തു. ” റോവ്മാന്‍ പവല്‍ വെളിപ്പെടുത്തി.

” കുറച്ച്‌ ദിവസം മുന്‍പ് റിഷഭ് പന്തുമായി ബാറ്റിങ് സ്ഥാനത്തെ കുറിച്ച്‌ സംസാരിച്ചിരുന്നു. ഏത് പൊസിഷനിലാണ് ബാറ്റ് ചെയ്യേണ്ടതെന്ന് അവനെന്നോട് ചോദിച്ചു. എന്നെ വിശ്വസിക്കാന്‍ ഞാന്‍ അവനോട് ആവശ്യപെട്ടു. സ്പിന്നര്‍മാര്‍ക്കെതിരെയും പേസര്‍മാര്‍ക്കെതിരെയും ഞാനെന്‍്റെ കളി മെച്ചപെടുത്തി. പത്തോ പതിനഞ്ചോ പന്തുകള്‍ നേരിട്ട ശേഷം പിന്നീട് ഷോട്ടുകള്‍ക്ക് ശ്രമിക്കാന്‍ ഞാന്‍ തീരുമാനിച്ചു. ” പവല്‍ കൂട്ടിചേര്‍ത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular