Sunday, May 5, 2024
HomeKeralaതൃക്കാക്കര ഉപതെരഞ്ഞെടുപ്പ് ; അവഗണനയില്‍ അതൃപ്തിയറിയിച്ച് ലത്തീന്‍ സഭ

തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് ; അവഗണനയില്‍ അതൃപ്തിയറിയിച്ച് ലത്തീന്‍ സഭ

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ സീറോ മലബാര്‍ സഭയുടെ ഇടപെടലുണ്ടായന്നുള്ള വിവാദങ്ങള്‍ ഒരുവിധം കെട്ടടങ്ങി വരുമ്പോള്‍ ലത്തീന്‍ സഭയും ചിത്രത്തിലേയ്ക്ക് വരുന്നു. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലടക്കം സഭയെ പൂര്‍ണ്ണമായി അവഗണിച്ചതായാണ് സഭയുടെ പരാതി.

വരാപ്പുഴ അതിരൂപതാ രാഷ്ട്രീയകാര്യ സമിതിയാണ് അതൃപ്തിയറിയിച്ച് രംഗത്ത വന്നിരിക്കുന്നത്. ഒരു സഭയെ മാത്രം കേന്ദ്രീകരിച്ചാണ് ചര്‍ച്ചകള്‍ നടക്കുന്നത്. കത്തോലിക്കാ വോട്ടുകളില്‍ ഭൂരിപക്ഷമുള്ള ലത്തീന്‍ സഭയ്ക്ക് ചര്‍ച്ചകളില്‍ പോലും പ്രാതിനിധ്യം നല്‍കിയില്ലെന്നുമാണ് ആക്ഷേപം. വരാപ്പുഴ അതിരൂപതാ രാഷ്ട്രീയകാര്യ സമിതി കൊച്ചിയില്‍ ചേര്‍ന്ന യോഗത്തിലാണ് പ്രതിഷേധം അറിയിച്ചത്.

സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലും അതിന് ശേഷമുള്ള ചര്‍ച്ചകളിലും മുന്നണികള്‍ ലത്തീന്‍ സഭയെ പൂര്‍ണമായി അവഗണിച്ചുവെന്നും യോഗം വിലയിരുത്തി. അതേസമയം ഉപതിരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട രാഷ്ട്രീയ നിലപാടിനെ കുറിച്ച് തീരുമാനിക്കാന്‍ സഭ മറ്റന്നാള്‍ യോഗം വിളിച്ചു. മൂലമ്പിള്ളി പുനരധിവാസം ഉള്‍പ്പടെയുള്ള പ്രശ്നങ്ങള്‍ ചര്‍ച്ചയാക്കാനാണ് തീരുമാനം. സമുദായ പ്രതിനിധികളുടെ യോഗത്തിനുശേഷം രാഷ്ട്രീയ നിലപാട് പ്രഖ്യാപിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular