Sunday, May 5, 2024
HomeKeralaഅര്‍ഹരായ വിദ്യാര്‍ത്ഥികള്‍ക്ക്‌ 'സഞ്ചയിനി' സ്‌കോളര്‍ഷിപ്‌ സഹായം ലഭിക്കും: ജാസ്‌മിന്‍ പരോള്‍

അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ക്ക്‌ ‘സഞ്ചയിനി’ സ്‌കോളര്‍ഷിപ്‌ സഹായം ലഭിക്കും: ജാസ്‌മിന്‍ പരോള്‍

അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ക്ക്‌ നഴ്‌സിങ്ങ്‌ പഠനസഹായത്തിന്‌ സഞ്ചയിനി’ സ്‌കോളര്‍ഷിപ്‌ നല്‍കുമെന്ന്‌ഫോമ വിമന്‍സ്‌ ഫോറം ട്രഷറര്‍ ജാസ്‌മിന്‍ പാരോള്‍ പറഞ്ഞു. ഈ വര്‍ഷം 100 കുട്ടികള്‍ക്ക്‌
സ്‌കോളര്‍ഷിപ്‌ നല്‍കാനാണ്‌ ലക്ഷ്യമിടുന്നത്‌. അതിന്റെ ആദ്യഘട്ടമായാണ്‌ ഇപ്പോള്‍ അര്‍ഹരായ
40 വിദ്യാര്‍ത്ഥികളെ കണ്ടെത്തി സ്‌കോളര്‍ഷിപ്‌ നല്‍കുന്നത്‌.

കുട്ടികളുടെ പഠനമികവുംകുടുംബത്തിന്റെ വരുമാനവും പരിശോധിച്ചാണ്‌ അര്‍രായവരെ കണ്ടെത്തുന്നത്‌. അടുത്തഘട്ടമായി
മറ്റു പ്രഫഷണല്‍ കോഴ്‌സുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്കും സ്‌കോളര്‍ഷിപ്‌ നല്‍കും. ഇങ്ങനെതിരഞ്ഞെടുക്കുന്ന കുട്ടികളുടെ ഫീസ്‌ മാത്രമല്ല, അവരുടെ കുടുംബത്തിന്‌ ആവശ്യമായി വരുന്ന
മറ്റ്‌ സഹായങ്ങളും ലഭ്യമാക്കുമെന്ന്‌ ജാസ്‌മിന്‍ പാരോള്‍ പറഞ്ഞു.
സഞ്ചയിനി’ സ്‌കോളര്‍ഷിപ്‌ പദ്ധതിയുടെ ഭാഗമായി 40 കുട്ടികള്‍ക്കായി 20 ലക്ഷംരൂപയാണ്‌ വിതരണം ചെയ്‌തത്‌.

വിമന്‍സ്‌ ഫോറത്തിന്‌ നാല്‌ നാഷണല്‍ കമ്മിറ്റി
മെമ്പര്‍മാരും 12 റീജയണല്‍ മെമ്പര്‍മാരും ഉള്‍പ്പെടുന്നതാണ്‌ വിമന്‍സ്‌ ഫോറം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular