Friday, May 10, 2024
HomeKeralaമു​ഖ്യമന്ത്രിയുടെ 'സൗഭാഗ്യ പരാമര്‍ശ'ത്തിന് തൃക്കാക്കരയിലെ ജനം മറുപടി നല്‍കും-ഉമ തോമസ്

മു​ഖ്യമന്ത്രിയുടെ ‘സൗഭാഗ്യ പരാമര്‍ശ’ത്തിന് തൃക്കാക്കരയിലെ ജനം മറുപടി നല്‍കും-ഉമ തോമസ്

എറണാകുളം: പി.ടി.തോമസിനെതിരെ മുഖ്യമന്ത്രി നടത്തിയ ‘സൗഭാഗ്യ പരാമര്‍ശ’ത്തിന് തൃക്കാക്കരയിലെ ജനം മറുപടി നല്‍കുമെന്ന് ഉമ തോമസ്.

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ഉമ തോമസ്.

തൃക്കാക്കരയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ക്യാമ്ബ് ചെയ്ത് പ്രചാരണം ഏകോപിപ്പിക്കുന്നതില്‍ ആശങ്കയില്ല. ​ചിട്ടയായും കെട്ടുറപ്പോടും കൂടിയാണ് യു.ഡി.എഫ് മുന്നോട്ട് പോകുന്നത്. വിജയത്തി​ന്റെ കാര്യത്തില്‍ ആശങ്കിയില്ല. ഇവിടെ ആരുടെ പ്രവര്‍ത്തനവും ബാധിക്കില്ല. ​മഴ സ്വഭാവികമായ പ്രയാസം സൃഷ്ടിക്കുന്നുണ്ടെങ്കിലും പരമാവധി വോട്ടര്‍മാരെ നേരില്‍ കാണാന്‍ തന്നെയാണ് ലക്ഷ്യമെന്നും ഉമ തോമസ് പറഞ്ഞു.

ഇടതു മുന്നണിയുടെ തെരഞ്ഞെടുപ്പ് ഏകോപനത്തിനായി തൃക്കാക്കരയില്‍ ക്യാമ്ബ് ചെയ്യുന്ന മുഖ്യമന്ത്രി, ഭരണപരമായ ആവശ്യങ്ങള്‍ക്കു മാത്രമാണു തിരുവനന്തപുരത്തേക്ക് പോവുന്നത്. ലോക്കല്‍ കമ്മിറ്റികളില്‍ പങ്കെടുത്തുകൊണ്ടാണു മുഖ്യമന്ത്രിയുടെ പ്രവര്‍ത്തനം. സില്‍വര്‍ലൈന്‍ അടക്കമുള്ള വിഷയങ്ങളുയര്‍ത്തി തൃക്കാക്കരയില്‍ തെരഞ്ഞെടുപ്പ് നേരിടുന്ന സര്‍ക്കാരിന് വിജയം അനിവാര്യമാണ്. തൃക്കാക്കരയും നേടി 100 സീറ്റ് തികയ്ക്കുകയാണ് എല്‍.ഡി.എഫ് ലക്ഷ്യമിടുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular