Saturday, April 27, 2024
HomeIndiaരാജ്യത്തിന്റെ ഭക്ഷ്യസുരക്ഷ മുഖ്യം; അയല്‍രാജ്യങ്ങളുടെയും മറ്റ് ദുര്‍ബല രാജ്യങ്ങളുടെയും ആവശ്യങ്ങള്‍ നിറവേറ്റണം; ഗോതമ്ബ് കയറ്റുമതി നിരോധിച്ച്‌...

രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷ മുഖ്യം; അയല്‍രാജ്യങ്ങളുടെയും മറ്റ് ദുര്‍ബല രാജ്യങ്ങളുടെയും ആവശ്യങ്ങള്‍ നിറവേറ്റണം; ഗോതമ്ബ് കയറ്റുമതി നിരോധിച്ച്‌ കേന്ദ്രം

ന്യൂദല്‍ഹി: കേന്ദ്രം ഗോതമ്ബ് കയറ്റുമതി നിരോധിച്ചു. കേന്ദ്ര വാണിജ്യ മന്ത്രാലയ കഴിഞ്ഞ രാത്രിയിലാണ് ഉത്തരവിട്ടത്.

രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷക്കും അയല്‍രാജ്യങ്ങളുടെയും മറ്റ് ദുര്‍ബല രാജ്യങ്ങളുടെയും ആവശ്യങ്ങള്‍ നിറവേറ്റുന്നതിനുമാണ് ഇതെന്ന് സര്‍ക്കാര്‍ അറിയിച്ചു.

പല ഘടകങ്ങളാല്‍ ഗോതമ്ബിന്റെ ആഗോള വിലയില്‍ പെട്ടെന്ന് വര്‍ധന ഉണ്ടായിട്ടുണ്ട്, ഇതിന്റെ ഫലമായി ഇന്ത്യയുടെയും അയല്‍രാജ്യങ്ങളുടെയും മറ്റ് ദുര്‍ബല രാജ്യങ്ങളുടെയും ഭക്ഷ്യ സുരക്ഷ അപകടത്തിലാണെന്ന് മന്ത്രാലയം വിജ്ഞാപനത്തില്‍ പറഞ്ഞു.

നോട്ടിഫിക്കേഷന്‍ തീയതിയിലോ അതിന് മുമ്ബോ തിരിച്ചെടുക്കാനാകാത്ത ക്രെഡിറ്റ് ലെറ്ററുള്ള കയറ്റുമതിയുടെ കാര്യത്തില്‍ കയറ്റുമതി അനുവദിക്കും. മറ്റ് രാജ്യങ്ങള്‍ക്ക് അവരുടെ ഭക്ഷ്യസുരക്ഷാ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന അനുമതിയുടെ അടിസ്ഥാനത്തിലാകും കയറ്റുമതി അനുവദിക്കുക.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular