Monday, May 6, 2024
HomeKeralaഅയത്തില്‍ ആറ്റില്‍ കുളവാഴ നിറഞ്ഞു; വെള്ളപ്പൊക്ക ഭീതിയില്‍ പരിസരവാസികള്‍

അയത്തില്‍ ആറ്റില്‍ കുളവാഴ നിറഞ്ഞു; വെള്ളപ്പൊക്ക ഭീതിയില്‍ പരിസരവാസികള്‍

ഇരവിപുരം: അയത്തില്‍ ബൈപാസ് ജങ്ഷനിലൂടെ ഒഴുകുന്ന അയത്തിലാറ് കുളവാഴകള്‍ കൊണ്ട് നിറഞ്ഞതിനെ തുടര്‍ന്ന് തീരത്തുള്ളവര്‍ വെള്ളപ്പൊക്ക ഭീഷണിയില്‍.

കുളവാഴകള്‍ നിറഞ്ഞുകിടക്കുന്നതിനാല്‍ ആറ്റിലെ വെള്ളമൊഴുക്ക് നിലച്ച നിലയിലാണ്. രണ്ട് ദിവസമായി പെയ്ത മഴയില്‍ ആറ്റില്‍ ജലനിരപ്പ് ഉയര്‍ന്നെങ്കിലും വെള്ളം ഒഴുകി പോകാത്ത സ്ഥിതിയാണുള്ളത്.

അയത്തില്‍ ബൈപാസിലെ പാലം, ഊറ്റുകുഴി പാലം, എ.ആര്‍.എമ്മിനടുത്തെ വലിയ മാടം പാലം എന്നിവിടങ്ങളില്‍ കുളവാഴ നിറഞ്ഞ് കിടക്കുന്നത് പാലത്തിന് ബലക്ഷയമുണ്ടാക്കുമെന്ന് നാട്ടുകാര്‍ പറയുന്നു. ആറ്റിലെ കുളവാഴകള്‍ നീക്കം ചെയ്യണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് അയത്തില്‍ നിസാമിന്റെ നേതൃത്വത്തില്‍ നാട്ടുകാര്‍ ഇറിഗേഷന്‍ വകുപ്പിനും കലക്ടര്‍ക്കും പരാതി നല്‍കി.

ആറ്റില്‍ മലിനജലം കെട്ടിക്കിടക്കുന്നത് രോഗങ്ങള്‍ക്ക് കാരണമാകുമെന്നും നാട്ടുകാര്‍ ആരോപിക്കുന്നു.

അടുത്ത മഴക്ക് മുമ്ബ് കുളവാഴകള്‍ നീക്കം ചെയ്യാന്‍ അധികൃതര്‍ തയാറായില്ലെങ്കില്‍ കോര്‍പറേഷന്‍ സോണല്‍ ഓഫിസിലേക്ക് മാര്‍ച്ച്‌ അടക്കമുള്ള സമരപരിപാടികള്‍ സംഘടിപ്പിക്കുമെന്ന് അയത്തില്‍ നിസാം പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular