Thursday, May 2, 2024
HomeKeralaതെരഞ്ഞെടുപ്പ് കഴിയുംവരെ ശ്രീനിജനെ പൂട്ടിയിടണമെന്ന് സാബു ജേക്കബ്

തെരഞ്ഞെടുപ്പ് കഴിയുംവരെ ശ്രീനിജനെ പൂട്ടിയിടണമെന്ന് സാബു ജേക്കബ്

തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് കഴിയുന്നത് വരെ പി.വി ശ്രീനിജന്‍ എംഎല്‍എയെ മുറിയില്‍ പൂട്ടിയിടണമെന്ന് സാബു ജേക്കബ്. അതാവും ഇടതുമുന്നണിക്ക് നല്ലതെന്നും അദ്ദേഹം പറഞ്ഞു. ജന്മം കൊണ്ട് കോണ്‍ഗ്രസുകാരനായിരുന്ന ശ്രീനിജനെ അവിടെ നിന്നും അടിച്ച് പുറത്താക്കിയതാണെന്നും സാബു ആരോപിച്ചു എറണാകുളം ജില്ലയില്‍ ഇടതുപക്ഷത്തിന്റെ അന്തകനായിരിക്കും ശ്രീനിജനെന്നും അദ്ദേഹം വിമര്‍ശിച്ചു.

അദ്ദേഹത്തെ പാര്‍ട്ടി നിയന്ത്രിക്കണം. പാര്‍ട്ടി അച്ചടക്ക ലംഘനമാണ് ശ്രീനിജന്‍ നടത്തുന്നത്. നിയന്ത്രിക്കാന്‍ ആളില്ലാത്തതാണ് അദ്ദേഹത്തിന്റെ പ്രശ്‌നം. ട്വന്റി-20 യില്‍ ആയിരുന്നുവെങ്കില്‍ 24 മണിക്കൂറിനുള്ളില്‍ അദ്ദേഹം പാര്‍ട്ടിക്ക് പുറത്ത് പോയിട്ടുണ്ടാവുമായിരുന്നുവെന്നും സാബു എം ജേക്കബ് പറഞ്ഞു. തൃക്കാക്കരയില്‍ ട്വന്റി-20 യുടെ വോട്ട് ഇടതുമുന്നണിക്ക് കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്ന സമയത്ത് സാബു എം. ജേക്കബിനെ കളിയാക്കിക്കൊണ്ടുള്ള പി.വി ശ്രീനിജന്റെ കുന്നംകുളം മാപ്പ് പരാമര്‍ശം വലിയ വിവാദത്തിന് വഴിവെച്ചിരുന്നു.

എന്തും വിളിച്ചുപറയുന്ന എം.എല്‍.എയെ നിയന്ത്രിക്കണമെന്നും സാബു എം ജേക്കബ് ആവശ്യപ്പെട്ടിരുന്നു. കുന്നംകുളം മാപ്പ് ചോദിച്ച ശ്രീനിജനോട് കുന്നംകുളം മാപ്പില്ല തൃക്കാക്കരയുടെ മാപ്പുണ്ട് തെരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ അത് തരാമെന്ന് സാബു മറുപടിയും നല്‍കിയിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular