Saturday, April 27, 2024
HomeKeralaകറുപ്പ് നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന പോപ്പി ചെടികള്‍ മൂന്നാറില്‍

കറുപ്പ് നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന പോപ്പി ചെടികള്‍ മൂന്നാറില്‍

മയക്കുമരുന്ന് മരുന്നായ കറുപ്പ് നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന ഓപിയം പോപ്പി ചെടികള്‍ മൂന്നാറില്‍ കണ്ടെത്തി.

ഗുണ്ടുമല എസ്റ്റേറ്റില്‍ സോത്തുപാറ ഡിവിഷനിലെ ഡിസ്പെന്‍സറിക്ക് മുന്നില്‍ നട്ട 57 തൈകളാണ് എക്സൈസ് സംഘം പിടിച്ചെടുത്തത്.

കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എസ്.എസ് ഷിജു പറഞ്ഞു.

പിടിച്ചെടുത്ത ചെടികള്‍ ദേവികുളം കോടതിയില്‍ ഹാജരാക്കി. പ്രിവന്‍റീവ് ഓഫീസര്‍മാരായ സൈജുമോന്‍ ജേക്കബ്, ജയന്‍ പി.ജോണ്‍, സി.ഇ.ഒമാരായ ബെന്നി പി.കെ, സുരേഷ് കെ.എം, അബ്ദുള്‍ ലത്തീഫ് സി.എം, മനീഷ് മോന്‍ സി.കെ, അനില്‍കുമാര്‍ കെ.പി. പങ്കെടുക്കുകയും ചെയ്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular