Thursday, May 9, 2024
HomeIndiaപാനിപുരിയില്‍ നിന്ന് ഭക്ഷ്യവിഷബാധ; 97 കുട്ടികള്‍ ആശുപത്രിയില്‍

പാനിപുരിയില്‍ നിന്ന് ഭക്ഷ്യവിഷബാധ; 97 കുട്ടികള്‍ ആശുപത്രിയില്‍

ഭോപ്പാല്‍: മധ്യപ്രദേശില്‍ കുട്ടികളില്‍ കൂട്ടത്തോടെ ഭക്ഷ്യവിഷബാധ. പാനിപുരി കഴിച്ച 97 കുട്ടികള്‍ അസുഖബാധിതരായി.

വ്യാപാരമേളയില്‍ പ്രവര്‍ത്തിച്ചിരുന്ന ലഘുഭക്ഷണശാലയില്‍ നിന്ന് പാനിപുരി കഴിച്ച കുട്ടികള്‍ക്കാണ് കൂട്ടത്തോടെ ഭക്ഷ്യവിഷബാധയേറ്റത്.

മാണ്ഡ്‌ല ജില്ലയില്‍ ശനിയാഴ്ച വൈകീട്ടാണ് സംഭവം. ആദിവാസി മേഖലയായ സിംഗാര്‍പൂര്‍ പ്രദേശത്ത് സംഘടിപ്പിച്ച വ്യാപരമേളയില്‍ പങ്കെടുത്ത കുട്ടികളാണ് രോഗബാധിതരായത്. മേളയുടെ ഭാഗമായി പ്രവര്‍ത്തിച്ചിരുന്ന പാനിപുരി ഷോപ്പില്‍ നിന്ന് ഭക്ഷണം കഴിച്ച കുട്ടികള്‍ക്കാണ് കൂട്ടത്തോടെ ഭക്ഷ്യവിഷബാധയേറ്റത്.

രാത്രി ഏഴരയോടെ കുട്ടികള്‍ വയറുവേദന, ഛര്‍ദി തുടങ്ങിയ ലക്ഷണങ്ങള്‍ കാണിക്കുകയായിരുന്നു. ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് മുഴുവന്‍ കുട്ടികളെയും ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി സിവില്‍ സര്‍ജന്‍ ഡോ കെ ആര്‍ ശാക്യ പറഞ്ഞു. നിലവില്‍ കുട്ടികള്‍ അപകടനില തരണം ചെയ്തു. പാനിപുരി ഷോപ്പ് ഉടമയെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരുന്നു. പാനിപുരിയുടെ സാമ്ബിളുകള്‍ വിദഗ്ധ പരിശോധനയ്ക്ക് അയച്ചതായും പൊലീസ് അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular