Sunday, May 5, 2024
HomeKeralaരമയോടൊപ്പം ഉമയുമുണ്ടാകുമോ​?

രമയോടൊപ്പം ഉമയുമുണ്ടാകുമോ​?

തൃക്കാക്കര: യു.ഡി.എഫ് നേതൃത്വത്തിന്റെ കണക്കുകള്‍ പോലും തെറ്റിച്ച്‌ ആദ്യഘട്ടത്തില്‍ ഉമതോമസ് ലീഡ് ചെയ്യുമ്ബോള്‍, തെരഞ്ഞെടു​പ്പ് പ്രചാരണ വേളയില്‍ ഉയര്‍ന്ന ചോദ്യം വീണ്ടും ശക്തമാവുകയാണ്.

നിയമസഭയില്‍ ആര്‍.എം.പി.ഐ നേതാവ് കെ.കെ. രമക്കൊപ്പം പ്രതിപക്ഷ നിരയില്‍ ഉമതോമസ് ഉണ്ടാവുമോ? എന്നായിരുന്നു ആ ചോദ്യം. യു.ഡി.എഫിനെ അനൂകലിച്ചവര്‍ ഇൗ ചോദ്യം ആവേശത്തോടെയാണ് നോക്കി കണ്ടത്.

കോണ്‍ഗ്രസിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്‌ നടനും സംവിധായകമായ ജോയ് മാത്യുവാണ് പ്രചാരണവേളയില്‍ സാമൂഹിക മാധ്യമത്തിലൂടെ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്.

രാഷ്ട്രീയ കൊലപാതകത്തിനിരയായ ടി. പി ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ രമയെയും, കോണ്‍ഗ്രസ് നേതാവ് പി.ടി തോമസിന്റെ ഭാര്യയും തൃക്കാക്കരയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഉമ തോമസിനെയും ഉദ്ധരിച്ചായിരുന്നു ജോയ് മാത്യുവിന്റെ കുറിപ്പ്.

രക്തസാക്ഷികളുടെ ഭാര്യമാര്‍ എന്ന തലക്കെട്ടോടെയാണ് കുറിപ്പ് എഴുതിയിരിക്കുന്നത്. ” വിശ്വസിച്ച പാര്‍ട്ടിയുടെ വെട്ടേറ്റു വീണ യോദ്ധാവിന്റെ ഭാര്യ രമയ്ക്ക് കരുത്തേകാന്‍ പടക്കളത്തില്‍ സ്വയം എരിഞ്ഞടങ്ങിയ പോരാളിയുടെ ഭാര്യ ഉമ കൂടി വേണമെന്ന് ആരാണ് ആഗ്രഹിക്കാത്തത് എന്നാണ് ജോയ് മാത്യു എഴുതിയത് . പ്രചാരണവേളയില്‍ ഉമയ്ക്ക് പിന്‍തുണയുമായി കെ.കെ. രമ തൃക്കാക്കരയില്‍ എത്തിയിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular