Friday, April 26, 2024
HomeUSA'ആത്മീയ ഭക്ഷണം' പ്രഭാഷണം ഒന്നാം വയസ്സിലേക്ക്; ജോസഫ് പാപ്പന് നിർവൃതി

‘ആത്മീയ ഭക്ഷണം’ പ്രഭാഷണം ഒന്നാം വയസ്സിലേക്ക്; ജോസഫ് പാപ്പന് നിർവൃതി

വെരി. റെവ. യേശുദാസൻ പാപ്പൻ കോർ എപ്പിസ്കോപ്പാ, റെവ. ഫാ .ഡേവിസ് ചിറമേൽ , റെവ . ഫാ അലക്സാണ്ടർ കൂടാരത്തിൽ . റെവ . ഫാ .റെജി ചാക്കോ , റെവ .ഫാ .ബ്രിൻസ് മാത്യൂസ് , റെവ .ഫാ .മാത്യൂസ് പുരക്കൻ , റെവ .ഫാ . ജോയ്‌സ് പാപ്പൻ, റെവ . ഫാ . ജോൺ പാപ്പൻ , തുടങ്ങിയവരുടെ വചനസന്ദേശങ്ങൾ നൂറുകണക്കിന് വിശ്വാസികളിൽ എല്ലാ ദിവസവും എത്തിക്കുന്നതിന്  കഴിഞ്ഞിട്ടുണ്ട് .
തുമ്പമൺ ഭദ്രാസനത്തിന്റെ മാർ ക്ളീമിസ് തിരുമേനിയും സന്ദേശം നൽകിയിട്ടുണ്ട്. ഇപ്പോൾ ഇവിടെയുള്ള മാർ യൂലിയോസ്‌ തിരുമേനിയും സന്ദേശം നൽകാമെന്നേറ്റിട്ടുണ്ട്.
രണ്ട് മുതൽ 5 മിനിറ്റ് വരെയുള്ള ഹ്രസ്വ സന്ദേശങ്ങളാണ് നൽകുന്നത്. ഉണർന്ന് എണീറ്റ് വരുമ്പോൾ അത് കേൾക്കുന്നത്  ഹൃദയത്തെ കൂടുതൽ വിശുദ്ധീകരിക്കും. അന്നത്തെ ദിവസത്തെ ദൈവികചൈതന്യത്തിൽ അഭിമുഖീകരിക്കാൻ ശക്തി നൽകും.
വല്യപ്പച്ചന്റെ  ഓർമ്മദിനമായ ജോൺ അഞ്ചിനായിരുന്നു ആദ്യത്തെ സന്ദേശം.
കോണി ഐലൻഡ് ഹോസ്പിറ്റലിൽ ജോലി ചെയ്യുന്ന ജോസഫ് പാപ്പന്റെ നേതൃത്വത്തിലുള്ള ഏഞ്ചൽ മെലഡീസിൽ ഏഴു പേരുണ്ട്. പള്ളികളിലും സംസ്കാര ശുശ്രുഷയ്ക്കുമൊക്കെ പോയി പാടും. ഇത് ബിസിനസ് ലക്ഷ്യങ്ങളോടെയൊന്നുമല്ല. മക്കളും കൊയറിൽ പാടാൻ എത്തും.
ജോസഫ് പാപ്പന്റെ അഞ്ചു സഹോദരരിൽ ഒരാൾ  വൈദികനാണ്-വെരി. റെവ. യേശുദാസൻ പാപ്പൻ കോർ എപ്പിസ്കോപ്പാ. അദ്ദേഹത്തിന്റെ രണ്ട് മക്കളും വൈദികരാണ്.
ക്വീൻസ് സെന്റ് ഗ്രിഗോറിയോസ് ചർച്ച് എൽമോണ്ടിലെ അംഗമാണ് ജോസഫ് പാപ്പൻ .
ഈ ദൗത്യം കഴിയുന്നത്ര കാലം തുടരുകയാണ് ലക്‌ഷ്യം.
അഭിവന്ദ്യ തിരുമേനിമാരുടെയും വന്ദ്യ വൈദിക ശ്രേഷ്ഠരുടെയും ആത്മാർത്ഥമായ സഹകരണവും പ്രാർത്ഥനയും ഈ പ്രവർത്തനത്തിന് മുതൽക്കൂട്ടാണ് . ഈ വചന ശുശ്രുഷ എല്ലാവരിലും എത്തിക്കുന്നതിനുവേണ്ടി പ്രവർത്തിക്കുന്ന എല്ലാ പ്രിയപ്പെട്ടവർക്കും ദൈവനാമത്തിൽ നന്ദിയർപ്പിക്കുന്നു . തുടർന്നും നിങ്ങളേവരുടെയും പ്രാര്ഥനാപൂർവ്വമായ സഹകരണം പ്രതീക്ഷിക്കുന്നു .
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular