Thursday, May 2, 2024
HomeKeralaവിസ്മയ കാൻസർ മുക്തി നേടിയവരിൽ മലയാളിയും

വിസ്മയ കാൻസർ മുക്തി നേടിയവരിൽ മലയാളിയും

കാന്സറിനു കണ്ടെത്തിയ ‘അദ്‌ഭുത’ മരുന്ന് പരീക്ഷിക്കാൻ ന്യയോർക്കിലെ ഗവേഷക സംഘം തിരഞ്ഞെടുത്ത 14 പേരിൽ മലയാളിയും. “അതൊരു വിസ്മയം തന്നെ,” പൂർണ രോഗമുക്തി നേടിയ നിഷ വറുഗീസ് (ചിത്രത്തിൽ വലത്)  പറയുന്നു.

“എന്റെ മുഴ അപ്രത്യക്ഷമായ ദിവസം ഞാൻ ഓർമ്മിക്കുന്നു,” നിഷ പറഞ്ഞു. “ആദ്യം ഞാൻ കരുതി അതെവിടെയോ ഒളിച്ചുവെന്ന്. ഡോക്ടർ പറഞ്ഞു, മുഴ പോയെന്ന്. വിസ്‌മയം തന്നെ..”

“മലാശയ കാൻസർ പരീക്ഷണം കഴിഞ്ഞപ്പോൾ അപ്രത്യക്ഷമായി,” മെമ്മോറിയൽ സ്ലോൺ കെറ്ററിംഗ്‌ (എം എസ് കെ) കാൻസർ സെന്റർ  പറയുന്നു. ഡോസ്റ്റർലിമാബ് എന്ന പ്രതിരോധ ഔഷധമാണ് ഉപയോഗിച്ചത്. പതിവുള്ള രീതികളൊന്നും — റേഡിയേഷൻ, ശസ്ത്രക്രിയ, കീമോ — ഉണ്ടായില്ല.

“അന്ന് ഒട്ടേറെ ആനന്ദക്കണ്ണീർ  ഒഴുകി,” ഗവേഷക സംഘത്തിൽ ഉണ്ടായിരുന്ന ഡോക്ടർ ആന്ദ്രേയ സെർസെക് ഓർമ്മിക്കുന്നു. “എല്ലാവർക്കും മലാശയ പ്രവർത്തനം സാധാരണ ഗതിയിലായി. ബ്ലാഡർ, ലൈംഗിക പ്രവർത്തനം, പുനരുത്പാദന പ്രക്രിയ…എല്ലാം.”

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular