Saturday, April 27, 2024
HomeIndiaഅടുത്ത രാഷ്‌ട്രപതി ആര്? പ്രതിപക്ഷത്തെ നിശബ്ദ‌രാക്കാന്‍ പോന്ന സ്ഥാനാര്‍ത്ഥിയെ അവതരിപ്പിക്കാന്‍ ബിജെപി, ദൗത്യം രണ്ടുപേര്‍ ഏറ്റെടുത്തു

അടുത്ത രാഷ്‌ട്രപതി ആര്? പ്രതിപക്ഷത്തെ നിശബ്ദ‌രാക്കാന്‍ പോന്ന സ്ഥാനാര്‍ത്ഥിയെ അവതരിപ്പിക്കാന്‍ ബിജെപി, ദൗത്യം രണ്ടുപേര്‍ ഏറ്റെടുത്തു

ന്യൂഡല്‍ഹി: ജൂലായ് 18ന് നടക്കുന്ന രാഷ്‌ട്രപതി തിരഞ്ഞെടുപ്പില്‍ പൊതു സ്ഥാനാര്‍ത്ഥിക്ക് പ്രതിപക്ഷവുമായി സമവായമുണ്ടാക്കാന്‍ ബി.ജെ.പി നീക്കം.

പ്രതിപക്ഷ നേതാക്കളുമായി ചര്‍ച്ച നടത്താന്‍ കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിംഗിനെയും ദേശീയ അദ്ധ്യക്ഷന്‍ ജെ.പി. നദ്ദയെയും പാര്‍ട്ടി ചുമതലപ്പെടുത്തി. അതേസമയം, പ്രതിപക്ഷത്തും പൊതു സ്ഥാനാര്‍ത്ഥിക്കായി ചര്‍ച്ചകള്‍ സജീവമായി.

പ്രതിപക്ഷത്തിന് കൂടി അഭിമതനായ ന്യൂനപക്ഷ, ദളിത് പിന്നാക്ക വിഭാഗങ്ങളില്‍ നിന്നുള്ള പൊതു സ്ഥാനാര്‍ത്ഥിയെ കണ്ടെത്തി മത്സരമൊഴിവാക്കുകയാണ് ബി.ജെ.പി ലക്ഷ്യം. ഇക്കാര്യം എന്‍.ഡി.എ സഖ്യകക്ഷികളെയും പ്രതിപക്ഷത്തെയും ബോധ്യപ്പെടുത്തുകയാണ് രാജ്നാഥിനും ജെ.പി. നദ്ദയ്‌ക്കും നല്‍കിയ ദൗത്യം. സ്വതന്ത്രന്‍മാരെയും പ്രത്യേകം കാണും. രാഷ്‌ട്രപതി തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷ കൂട്ടായ്മയ്‌ക്കായി ശ്രമിക്കുന്ന എന്‍.സി.പി നേതാവ് ശരത് പവാര്‍ ഇന്നലെ ആംആദ്‌മി പാര്‍ട്ടി നേതാവ് സഞ്ജയ് സിംഗുമായി കൂടിക്കാഴ്ച നടത്തി.

രാഷ്‌ട്രപതി സ്ഥാനാര്‍ത്ഥി വിഷയം ചര്‍ച്ച ചെയ്യാന്‍ പശ്‌ചിമ ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ നേതാവുമായ മമതാ ബാനര്‍ജി ബുധനാഴ്ച 19 പാര്‍ട്ടി നേതാക്കളെ ചര്‍ച്ചയ്‌ക്ക് വിളിച്ചിട്ടുണ്ട്. മമത പ്രതിപക്ഷ നേതൃസ്ഥാനത്ത് വരുന്നതില്‍ താത്പര്യമില്ലെങ്കിലും കോണ്‍ഗ്രസ് ചര്‍ച്ചയില്‍ പങ്കെടുത്തേക്കും. കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധ ഭരണത്തെ ചെറുക്കാനും ഭരണഘടന സംരക്ഷിക്കാനും പ്രാപ്‌തനായ സ്ഥാനാര്‍ത്ഥിയെ കണ്ടെത്താന്‍ പ്രതിപക്ഷവുമായി സഹകരിക്കുമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കിയിട്ടുണ്ട്. അദ്ധ്യക്ഷ സോണിയയ്‌ക്ക് ആരോഗ്യ പ്രശ്‌നങ്ങളുള്ളതിനാല്‍ മുതിര്‍ന്ന നേതാവ് മല്ലികാര്‍ജ്ജുന ഖാര്‍ഗെയെ ചര്‍ച്ചകള്‍ക്കായി ചുമതലപ്പെടുത്തി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular