Friday, April 26, 2024
HomeIndiaഅടല്‍ ബിഹാരി വാജ്‌പേയുടെ ജീവിതം സിനിമയാകാനൊരുങ്ങുന്നു

അടല്‍ ബിഹാരി വാജ്‌പേയുടെ ജീവിതം സിനിമയാകാനൊരുങ്ങുന്നു

മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയുടെ ജീവിതം സിനിമയാകാനൊരുങ്ങുന്നു. ‘മെയിന്‍ റഹൂന്‍യാ നാ രഹൂന്‍, യേ ദേശ് രഹ്ന ചാഹിയേ-അടല്‍’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഉല്ലേഖ് എന്‍പിയുടെ ‘ദ അണ്‍ടോള്‍ഡ് വാജ്പേയി: പൊളിറ്റീഷ്യന്‍ ആന്‍ഡ് പാരഡോക്സ്’ എന്ന പുസ്തകത്തിന്റെ ആവിഷ്കാരമാണ്.

ചിത്രത്തിന്റെ പ്രഖ്യാപനത്തോടൊപ്പം തന്നെ ചിത്രത്തിന്റെ ടീസറും ചൊവ്വാഴ്ച പുറത്തിറങ്ങി. ചിത്രത്തിന്റെ സംവിധായകനെയും അഭിനേതാക്കളെയും ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല, എന്നാല്‍ 2023 ആദ്യം മുതല്‍ ചിത്രീകരണം ആരംഭിക്കാനും അടുത്ത വര്‍ഷം ക്രിസ്മസിന് ചിത്രം റിലീസ് ചെയ്യാനുമാണ് നിര്‍മ്മാതാക്കള്‍ പദ്ധതിയിടുന്നത്.

അടല്‍ ബിഹാരി വാജ്‌പേയിയുടെ 99-ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ചാണ് ‘മെയിന്‍ റഹൂന്‍യാ നാ രഹൂന്‍, യേ ദേശ് രെഹ്‌ന ചാഹിയേ – അടല്‍’ റിലീസ് ആസൂത്രണം ചെയ്യുന്നത്. വിനോദ് ഭാനുശാലിയും സന്ദീപ് സിംഗും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

പ്രൊജക്‌റ്റിനെക്കുറിച്ച്‌ സംസാരിച്ച നിര്‍മ്മാതാവ് വിനോദ് ഭാനുശാലി പ്രസ്താവനയില്‍ പറഞ്ഞതിങ്ങനെ , ‘എന്റെ ജീവിതകാലം മുഴുവന്‍ അടല്‍ജിയുടെ വലിയ ആരാധകനായിരുന്നു ഞാന്‍. നമ്മുടെ രാഷ്ട്രനിര്‍മ്മാണത്തിന് അദ്ദേഹം നല്‍കിയ സംഭാവനകള്‍ സമാനതകളില്ലാത്തതാണ്, അദ്ദേഹത്തിന്റെ പാരമ്ബര്യം വെള്ളിത്തിരയിലേക്ക് കൊണ്ടുവരുന്നത് ഞങ്ങള്‍ക്ക് വലിയ ബഹുമതിയാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular