Saturday, April 27, 2024
HomeUSAടെക്സസിൽ കോവിഡ് മരണം 60357 ആയി ഉയർന്നു

ടെക്സസിൽ കോവിഡ് മരണം 60357 ആയി ഉയർന്നു

ഡാലസ് ∙ കോവിഡ് ബാധിച്ച് ടെക്സസ് സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം 60357 ആയി ഉയർന്നു. ഇന്ന് ടെക്സസിൽ 377 മരണം റിപ്പോർട്ട് ചെയ്യപ്പെട്ടു.

ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള കലിഫോർണിയയിലെ മരണസംഖ്യ 67000 മാണ്. ഫെഡറൽ സെന്റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷനാണ് പുതിയ കണക്കുകൾ വെളിപ്പെടുത്തിയത്.

ജനസംഖ്യ കണക്കനുസരിച്ചു അമേരിക്കൻ സംസ്ഥാനങ്ങളിൽ മരണമടഞ്ഞവരുടെ സംഖ്യയിൽ ടെക്സസ് 24–ാം  സ്ഥാനത്താണ്. ദേശീയ ശരാശരി മരണനിരക്ക് 10,000 ത്തിന് 200 വീതമാണ്.

ടെക്സസ് സംസ്ഥാനത്തു കഴിഞ്ഞ സമ്മറിലും, വിന്ററിലും ഇപ്പോഴുമാണ് കൂടുതൽ മരണങ്ങൾ സംഭവിച്ചിരിക്കുന്നത്. വാക്സീൻ ചെയ്യാത്തവരാണ് കൂടുതലും മരണത്തിന് കീഴടങ്ങിയത്.

വെള്ളിയാഴ്ച ടെക്സസ് സംസ്ഥാനത്ത് 18628 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാനത്ത് ആകെ സ്ഥിരീകരിച്ച കോവിഡ് കേസുകൾ 3902306 ആണ്. സംസ്ഥാനത്തു ഇതുവരെ 16963517 പേർക്ക് കോവിഡ് ഫസ്റ്റ് ഡോസും 14390670 പേർക്ക് രണ്ടു ഡോസും ലഭിച്ചുകഴിഞ്ഞതായും സിഡിസി അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular