Sunday, April 28, 2024
HomeIndiaതന്റെ ഒന്നര ലക്ഷത്തിന്റെ പേന കളഞ്ഞുപോയതായി എം.പി; അന്വേഷണം തുടങ്ങി പൊലീസ്

തന്റെ ഒന്നര ലക്ഷത്തിന്റെ പേന കളഞ്ഞുപോയതായി എം.പി; അന്വേഷണം തുടങ്ങി പൊലീസ്

ഒന്നരലക്ഷം രൂപ വിലവരുന്ന തന്റെ പേന കാണാതായതായി തമിഴ്നാട് എം.പി വിജയ് വസന്ത്. കന്യാകുമാരി മണ്ഡലത്തിലെ കോണ്‍ഗ്രസ് എം.പിയാണ് വിജയ് വസന്ത്.

ചെന്നൈയിലെ ഹോട്ടലില്‍ പ്രതിപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി യശ്വന്ത് സിന്‍ഹ എംഎല്‍എമാരെയും എംപിമാരെയും കണ്ട ചടങ്ങില്‍ പ​ങ്കെടുക്കുന്നതിനിടെയാണ് പേന നഷ്ടപ്പെട്ടതെന്ന് എം.പി ചൊവ്വാഴ്ച ഗിണ്ടി പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

ഡി.എം.കെ നേതൃത്വത്തിലുള്ള സഖ്യത്തിന്റെ ജനപ്രതിനിധികളെയാണ് സിന്‍ഹ കണ്ടത്. കന്യാകുമാരി എംപിയായിരുന്ന പരേതനായ പിതാവ് എച്ച്‌. വസന്തകുമാറില്‍ നിന്ന് തനിക്ക് പാരമ്ബര്യമായി ലഭിച്ച മോണ്ട്ബ്ലാങ്ക് ഫൗണ്ടന്‍ പേനയാണ് നഷ്ടപ്പെട്ടത്. പേന തനിക്ക് വളരെ പ്രിയപ്പെട്ടതാണെന്നും അതിനാലാണ് പോലീസില്‍ പരാതിപ്പെടാന്‍ തീരുമാനിച്ചതെന്നും വിജയ് വസന്ത് പറഞ്ഞു.

‘അപ്പ (വസന്തകുമാര്‍) അത് ഉപയോഗിച്ചിരുന്നു. അദ്ദേഹത്തിന്റെ വിയോഗം മുതല്‍ പേന ഞാന്‍ ഉപയോഗിച്ചിരുന്നു. ഇപ്പോള്‍ രണ്ടു വര്‍ഷത്തോടടുത്തിരിക്കുന്നു. ഗിണ്ടിയിലെ ഒരു ഹോട്ടലില്‍ നടന്ന പരിപാടിയില്‍ ഞാന്‍ പങ്കെടുത്തപ്പോള്‍ പേന എന്റെ കൈയ്യില്‍ ഉണ്ടായിരുന്നു. പിന്നീട് പരിശോധിച്ചപ്പോള്‍ കാണുന്നുണ്ടായിരുന്നില്ല. പരിപാടിയില്‍ കോണ്‍ഗ്രസ്, സഖ്യകക്ഷി അംഗങ്ങള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതിനാല്‍ പുറത്തുനിന്നുള്ളവര്‍ കടന്നുവരാന്‍ സാധ്യതയില്ല. കനത്ത തിരക്ക് കാരണം പോക്കറ്റില്‍ നിന്ന് പേന വീണിട്ടുണ്ടാകണം. ഞാന്‍ ഹോട്ടല്‍ അധികൃതരോട് പ്രശ്നം ഉന്നയിക്കുകയും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ അവരോട് ആവശ്യപ്പെടുകയും ചെയ്തു, എന്നാല്‍ പരാതി നല്‍കിയതിന് ശേഷം മാത്രമേ അത് ചെയ്യാന്‍ കഴിയൂ എന്ന് അവര്‍ പറഞ്ഞു’-വിജയ് വസന്ത് മാധ്യമങ്ങളോട് പറഞ്ഞു.

പോലീസ് പേന ഉടന്‍ വീണ്ടെടുക്കുമെന്ന് വിശ്വസിക്കുന്നതായും വസന്ത് പറഞ്ഞു. ‘പേന മോഷ്ടിക്കപ്പെട്ടതായി ഞാന്‍ പരാതി നല്‍കിയതായി പല മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തു. അത് ശരിയല്ല. മിസ്സിംഗ് പരാതി മാത്രമാണ് ഞാന്‍ നല്‍കിയത്. പേന ഉടന്‍ എന്നിലേക്ക് മടങ്ങിവരുമെന്ന് പ്രതീക്ഷിക്കുന്നു’-അദ്ദേഹം പറഞ്ഞു.

വസന്തകുമാറിന്റെ പിതാവും സംസ്ഥാനത്തെ ഏറ്റവും വലിയ റീട്ടെയില്‍ ശൃംഖലയുടെ സ്ഥാപകനുമായ വസന്തകുമാര്‍ 2020-ല്‍ കൊവിഡ് ബാധിച്ച്‌ മരിച്ചിരുന്നു. തുടര്‍ന്ന് നടന്ന ഉപതെരഞ്ഞെടുപ്പില്‍ കന്യാകുമാരി ലോക്‌സഭാ മണ്ഡലത്തില്‍ നിന്നാണ് വസന്ത് തിരഞ്ഞെടുക്കപ്പെട്ടത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular