Thursday, May 2, 2024
HomeUSAവേനല്‍ കനത്തതോടെ ന്യൂയോര്‍ക്ക് സിറ്റിയില്‍ കോവിഡ് മൂന്നാം തരംഗം ആഞ്ഞടിക്കുന്നു. പോസിറ്റിവിറ്റി 14നു മുകളില്‍.

വേനല്‍ കനത്തതോടെ ന്യൂയോര്‍ക്ക് സിറ്റിയില്‍ കോവിഡ് മൂന്നാം തരംഗം ആഞ്ഞടിക്കുന്നു. പോസിറ്റിവിറ്റി 14നു മുകളില്‍.

ന്യൂയോര്‍ക്ക് : ന്യൂയോര്‍ക്ക് സിറ്റിയില്‍ പാന്‍ഡമിക്ക് മൂന്നാമത് സമ്മര്‍ സീസണിലേക്ക് പ്രവേശിച്ചതോടെ കോവിഡിന്റെ മൂന്നാം തരംഗത്തിന്റെ അലയടികള്‍ ആരംഭിച്ചു. ഒമിക്രോണ്‍ വേരിയന്റിന്റെ വ്യാപനം ശക്തിപ്പെട്ടതോടെ പോസിറ്റിവിറ്റി റേറ്റ് കുത്തനെ ഉയര്‍ന്നു. 27 മാസമായി ആരംഭിച്ച കോവിഡ് അപ്രത്യക്ഷമാകുമെന്ന് പ്രതീക്ഷിച്ചിരിക്കുമ്പോളാണ് മൂന്നാം തരംഗത്തിന്റെ പ്രവേശം.

ന്യൂയോര്‍ക്ക് സിറ്റിയില്‍ ബുധനാഴ്ച(ഇന്ന്) സ്റ്റാറ്റന്‍ ഐലന്റ്, സതേണ്‍ ബ്രൂക്ക്‌ളിന്‍, ക്യൂന്‍സ്, അപ്പര്‍ മന്‍ഹാട്ടന്‍, ഈസ്റ്റേണ്‍ ബ്രോണ്‍സ് തുടങ്ങിയ സ്ഥലങ്ങളില്‍ പാന്‍ഡമിക്ക് പോസിറ്റിവിറ്റി 14 ശതമാനത്തിലധികമായതായി സിറ്റി ഡാറ്റാ ചൂണ്ടികാണിക്കുന്നു.

മരണസംഖ്യ താരതമേന്യ വാക്‌സിനേഷന്‍ സ്വീകരിച്ചതിനാല്‍ കുറഞ്ഞിട്ടുണ്ട്. എന്നാല്‍ ഏറ്റവും അപകടകാരിയായ BA5 സബ് വേരിയന്റിന്റെ വ്യാപനം ആശുപത്രി പ്രവേശനങ്ങള്‍ വര്‍ദ്ധിച്ചിരിക്കുന്നു.

ന്യൂയോര്‍ക്കിലെ ജനങ്ങള്‍ക്ക് മറ്റൊരു ഭീഷിണിയെ കൂടി നേരിടേണ്ടി വന്നിരിക്കുന്നു എന്ന് മേയര്‍ ബില്‍ ഡി ബ്ലാസിയോയുടെ മുന്‍ ഹെല്‍ത്ത് അഡ് വൈസര്‍ ഡോ.ജയാവര്‍മ്മ പറഞ്ഞു.
ജൂണ്‍ മദ്ധ്യത്തോടെ സ്ഥിരീകരിച്ച കോവിഡ് കേസ്സുകളില്‍ 33 ശതമാനവും BAS സബ് വേരിയന്റിന്റെ പരിണിത ഫലമാണെന്നും ഡോ.ജയവര്‍മ പറഞ്ഞു.

കോവിഡ് പരിശോധനയുടെ കുറവും, വീടുകളില്‍ നടത്തുന്ന പരിശോധന ഫലത്തെകുറിച്ചുള്ള അവ്യക്തതയും ശരിയായ കോവിഡ് കേസ്സുകളുടെ എണ്ണം ലഭിക്കുന്നതിന് തടസ്സം നില്‍ക്കുന്നതായും ആരോഗ്യവകുപ്പു അധികൃതര്‍ പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular