Saturday, May 4, 2024
HomeIndiaകൊട്ടക് മഹീന്ദ്ര ബാങ്കിനെ വിലക്കി RBI.! പുതിയ ഉപഭോക്താക്കളെ ചേര്‍ക്കാനുമാകില്ല, ക്രെഡിറ്റ് കാര്‍ഡ് നല്‍കാനുമാകില്ല

കൊട്ടക് മഹീന്ദ്ര ബാങ്കിനെ വിലക്കി RBI.! പുതിയ ഉപഭോക്താക്കളെ ചേര്‍ക്കാനുമാകില്ല, ക്രെഡിറ്റ് കാര്‍ഡ് നല്‍കാനുമാകില്ല

കൊട്ടക് മഹീന്ദ്ര ബാങ്കിനെ ചില സേവനങ്ങള്‍ നല്‍കുന്നതില്‍ നിന്ന് വിലക്കി ആർ.ബി.ഐ. ഓണ്‍ലൈനില്‍ പുതിയ ഉപഭോക്താക്കളെ ചേർക്കാനോ പുതിയ ക്രെഡിറ്റ് കാർഡുകള്‍ അനുവദിക്കാനോ ബാങ്കിന് ഇന് കഴയില്ല.

സുരക്ഷാ വീഴ്ച ചൂണ്ടിക്കാട്ടിയാണ് നടപടി. അതേസമയം നിലവിലുള്ള ഉപഭോക്താക്കള്‍ക്ക് ഈ സേവനങ്ങള്‍ തുടർന്നും നല്‍കാമെന്നും ആർ.ബി.ഐ അറിയിച്ചു.

2022-23 കാലഘട്ടത്തില്‍ ആർ.ബി.ഐ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയ സുരക്ഷാ പിഴവുകള്‍ പരിഹരിക്കുന്നതില്‍ ബാങ്ക് വരുത്തിയ വീഴ്ച ചൂണ്ടിക്കാട്ടിയാണ് ന‌ടപടി സ്വീകരിച്ചത് . 1949-ലെ ബാങ്കിംഗ് റെഗുലേഷന്‍ ആക്ടിലെ സെക്ഷന്‍ 35 എ പ്രകാരമാണ് നടപടി.

ഉപഭോക്താക്കളുടെ വിവരങ്ങള്‍ സംരക്ഷിക്കുന്നതിലും ഐടി സേവനങ്ങള്‍ നല്‍കുന്നതിലും ബാങ്കിന് ഗുരുതര വീഴ്ചകളുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ആർ.ബി.ഐ വിലക്കേർപ്പെടുത്തിയത്. ചേർച്ച തടയാനടക്കമുള്ള മാർഗങ്ങള്‍ സ്വീകരിക്കുന്നതില്‍ ബാങ്ക് സമയബന്ധിതമായി നടപടിയെടുത്തില്ലെന്നും റിസർവ് ബാങ്ക് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. സുരക്ഷയ്‌ക്ക് വേണ്ട അടിസ്ഥാന സംവിധാനങ്ങളുടെ ന്യൂനതയും ആർ.ബി.ഐ ചൂണ്ടിക്കാട്ടുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular