Sunday, May 5, 2024
HomeGulfബലി പെരുന്നാളിന്‍റെ വലിയ സ​ന്തോഷത്തില്‍ ഗള്‍ഫ്​ രാജ്യങ്ങള്‍

ബലി പെരുന്നാളിന്‍റെ വലിയ സ​ന്തോഷത്തില്‍ ഗള്‍ഫ്​ രാജ്യങ്ങള്‍

ദുബൈ: ത്യാഗത്തിന്‍റെയും സമര്‍പ്പണത്തിന്‍റെയും ഇതിഹാസഗാഥകളുടെ സ്മരണയോടെ ഗള്‍ഫ്​ രാജ്യങ്ങള്‍ ബലി പെരുന്നാളിന്‍റെ വലിയ സന്തോഷത്തില്‍.

എല്ലാ ഗള്‍ഫ്​ രാജ്യങ്ങളും ഒരുമിച്ച്‌​ ഈദുല്‍ അദ്​ഹ ആഘോഷിക്കുന്ന ദിനത്തില്‍ മലയാളികളടക്കമുള്ള പ്രവാസി സമൂഹവും പെരുന്നാളിന്‍റെ പുണ്യവും ആഹ്ലാദവും പങ്കുവെച്ചു. പുലര്‍ച്ചെ ഈദ്​ഗാഹുകളിലും മസ്​ജിദുകളിലും നടന്ന പെരുന്നാള്‍ നമസ്​കാരത്തില്‍ ആയിരങ്ങള്‍ അണിനിരന്നു. മാനവിക ഐക്യത്തിന്‍റെയും സമാധാനത്തി​ന്‍റെയും പതാകവാഹകരാകണമെന്ന ആഹ്വാനമാണ്​ പെരുന്നാള്‍ ഖുതുബയില്‍ നിറഞ്ഞുനിന്നത്​. പെരുന്നാള്‍ നമസ്കാരത്തിനുശേഷം വിശുദ്ധ ബലികര്‍മ്മത്തിനും തുടക്കമായി. ഇനി സുഹൃത്തുക്കളെയും ബന്ധുക്കളെയും സന്ദര്‍ശിക്കുന്നതിന്‍റെയും വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക്​ പോകുന്നതിന്‍റെയും തിരക്കിലേക്ക്​ പ്രവാസി സമൂഹം തിരിയും.

കോവിഡ്​ നിയ​ന്ത്രണങ്ങളില്‍ ചുരുങ്ങിപ്പോയ കഴിഞ്ഞ രണ്ട്​വര്‍ഷത്തെ ഹജ്ജിനുശേഷം ലക്ഷങ്ങള്‍ എത്തിച്ചേര്‍ന്ന വിശ്വമഹാസംഗമത്തിന്‍റെ ആവേശം കൂടി​ ചേര്‍ന്നാണ്​ ഇത്തവണ പെരുന്നാളെത്തിയത്​. സൗദി അറേബ്യ, യു.എ.ഇ, ഒമാന്‍, ഖത്തര്‍, കുവൈത്ത്​, ബഹ്​റൈന്‍ എന്നിവിടങ്ങളിലെല്ലാം കോവിഡാനന്തര പെരുന്നാളിന്‍റെ ആവേശം പ്രകടമാണ്​. ക​ഴി​ഞ്ഞ ര​ണ്ടു വ​ര്‍​ഷ​ങ്ങ​ളി​ലെ പോ​ലെ കോ​വി​ഡ്​ ജാ​ഗ്ര​ത കൈ​വി​ടാ​തെ​യാ​ണ്​ സ്വ​​ദേ​ശി​ക​ളും വി​ദേ​ശി​ക​ളും ഒ​രേ മ​ന​സ്സോ​ടെ പെ​രു​ന്നാ​ള്‍ ആ​ഘോ​ഷി​ക്കു​ന്നത്​. കോ​വി​ഡ്​ ജാ​ഗ്ര​ത പാ​ലി​ച്ചു​വേ​ണം ആ​ഘോ​ഷ​ങ്ങ​ളെ​ന്ന്​ എല്ലാ ഗള്‍ഫ്​ രാജ്യങ്ങളിലും അ​ധി​കൃ​ത​ര്‍ ആ​വ​ശ്യ​പ്പെ​ട്ടിരുന്നു. ഇതനുസരിച്ചാണ്​ ഈ​ദ്​​ഗാ​ഹു​ക​ളും മ​റ്റ് ഒ​ത്തുചേ​ര​ലു​ക​ളും നടന്നത്​. എല്ലായിടത്തും പ്ര​വാ​സി കൂ​ട്ടാ​യ്മ​കള്‍ പ​ല​വി​ധ പ​രി​പാ​ടി​ക​ള്‍ ഇ​ത്ത​വ​ണ ഒ​രു​ക്കി​യി​ട്ടു​ണ്ട്.

പെ​രു​ന്നാ​ള്‍ അ​വ​ധി ദി​ന​ങ്ങ​ളായതിനാല്‍ എല്ലാ ഗള്‍ഫ്​ രാജ്യങ്ങളിലെയും വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ല്‍ തി​ര​ക്ക്​ വ​ര്‍​ധി​ച്ചി​ട്ടു​ണ്ട്. റോ​ഡ്​ അ​പ​ക​ട​ങ്ങ​ള്‍ ഒ​ഴി​വാ​ക്കു​ന്ന​തി​ന്​ ​നി​ശ്ച​യി​ച്ച വേ​ഗ​പ​രി​ധി​ക​ള്‍ പാ​ലി​ക്ക​ണ​മെ​ന്നും അധികൃതര്‍​ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. ആ​ഘോ​ഷ​ങ്ങ​ള്‍​ക്ക്​ സു​ര​ക്ഷ വ​ര്‍​ധി​പ്പി​ക്കാ​നാ​യി എ​ല്ലാ ഗള്‍ഫ്​ രാജ്യങ്ങളിലും റോ​ഡു​ക​ളി​ലും മാ​ര്‍​ക്ക​റ്റു​ക​ളി​ലും വാ​ണി​ജ്യ മേ​ഖ​ല​ക​ളി​ലും പ​ട്രോ​ളി​ങ്​ ശ​ക്​​ത​മാ​ക്കി​യി​ട്ടു​ണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular