Friday, May 10, 2024
HomeAsiaസര്‍ക്കാരിനെ വിമര്‍ശിച്ചു; ഇറാനില്‍ ജാഫര്‍ പനാഹിയടക്കം മൂന്ന്‌ സംവിധായകര്‍ അറസ്‌റ്റില്‍

സര്‍ക്കാരിനെ വിമര്‍ശിച്ചു; ഇറാനില്‍ ജാഫര്‍ പനാഹിയടക്കം മൂന്ന്‌ സംവിധായകര്‍ അറസ്‌റ്റില്‍

ടെഹ്റാന്‍ > ഇറാനില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനമുന്നയിച്ചതിന് ഒരാഴ്ചക്കിടെ അറസ്റ്റിലായത് മൂന്ന് സംവിധായകര്‍.

ജാഫര്‍ പനാഹി, മുഹമ്മദ് റസൂലോഫ്, മുസ്തഫ അലഹ്മ്മദ് എന്നീ ലോകപ്രശസ്ത ഇറാനിയന്‍ സംവിധായകരെയാണ് അറസ്​റ്റ് ചെയ്തത്. ഇറാന്‍ ഭരണകൂടത്തിനെതിരെ നടപടിക്കെതിരെ പ്രതിഷേധം ശക്തമാകുകയാണ്. കലാപ അന്തരീക്ഷം സൃഷ്ടിച്ചു എന്നാരോപിച്ചാണ് മൂന്നുപേരെയും അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ മേയില്‍ അബദാന്‍ നഗരത്തില്‍ കെട്ടിടം തകര്‍ന്ന് 41 പേര്‍ മരിച്ചിരുന്നു. ഇതിന് പിന്നില്‍ അഴിമതി ആരോപിച്ച്‌ വലിയ പ്രക്ഷോഭങ്ങള്‍ നടന്നിരുന്നു. പ്രക്ഷോഭത്തെ അടിച്ചമര്‍ത്താന്‍ ശ്രമിച്ച സര്‍ക്കാരിനെതിരെ ഇവര്‍ മൂന്നുപേരും രംഗത്തെത്തിയിരുന്നു. സേനയോട് ആയുധം താഴ്വയ്ക്കാന്‍ ആവശ്യപ്പെട്ടുള്ള അഭ്യര്‍ത്ഥനയിലും ഇവര്‍ ഒപ്പുവച്ചിരുന്നു.

ഇറാനിയന്‍ സിനിമകളെ ലോകശ്രദ്ധയിലേക്ക് കൊണ്ടുവരുന്നതില്‍ പ്രധാന പങ്ക് വഹിച്ചയാളാണ് പനാഹി. 2009 ല്‍ ആറ് വര്‍ഷത്തെ തടവ് ശിക്ഷയാണ് അദ്ദേഹത്തിന് നല്‍കിയത്. 20 വര്‍ഷത്തേക്ക് സിനിമകള്‍ സംവിധാനം ചെയ്യാനോ തിരക്കഥ എഴുതാനോ പാടില്ല. സിനിമയുമായി ബന്ധപ്പെട്ട് അഭിമുഖങ്ങള്‍ നടത്താന്‍ പാടില്ലെന്നും വിധിച്ചിരുന്നു. രാജ്യത്തിന് പുറത്തേക്ക് പോകാന്‍ പാടില്ലെന്നും നിബന്ധനയുണ്ടായിരുന്നു. പനാഹിയുടെ സിനിമകള്‍ സ്വതന്ത്രചിന്ത വളര്‍ത്തുന്നു എന്നതായിരുന്നു കുറ്റം. 2015ല്‍ ബെര്‍ലിന്‍ ഗോള്‍ഡന്‍ ബിയര്‍ പുരസ്കാരം ടാക്സി എന്ന ചിത്രത്തിനായിരുന്നു. 2018 ല്‍ ‘ത്രീ ഫെയ്സ്’ കാന്‍സ് പുരസ്കാരം നേടി. ഈ ചിത്രങ്ങള്‍ പനാഹി സംവിധാനം ചെയ്തത് രഹസ്യമായിട്ട് ആയിരുന്നു.

മൂന്ന് ഇറാനിയന്‍ സംവിധായകരുടേയും അറസ്റ്റിനെ അപലപിച്ച്‌ ‘കാന്‍’ പ്രസ്താവനയിറക്കി. കലാകാരന്‍മാര്‍ക്കെതിരെ നടക്കുന്ന അടിച്ചമര്‍ത്തല്‍ ആണെന്നും മൂന്ന് പേരെയും ഉടന്‍ വിട്ടയക്കണമെന്നും പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular