Friday, May 10, 2024
HomeKeralaവ്യാജക്കള്ള് തടയാന്‍ ജി.പി.എസ് സംവിധാനം ഏര്‍പ്പെടുത്തുന്നു

വ്യാജക്കള്ള് തടയാന്‍ ജി.പി.എസ് സംവിധാനം ഏര്‍പ്പെടുത്തുന്നു

കണ്ണൂര്‍: വ്യാജക്കള്ള് തടയാന്‍, പാലക്കാട്ടെ ഉത്പാദന കേന്ദ്രങ്ങളില്‍ നിന്ന് മറ്റു ജില്ലകളിലേക്ക് കള്ള് കൊണ്ടുപോകുന്ന വാഹനങ്ങളില്‍ ജി.പി.എസ് സംവിധാനം ഏര്‍പ്പെടുത്തുന്നു.

പാലക്കാട് ജില്ലയിലെ പെരുമാട്ടി, കൊഴിഞ്ഞാമ്ബാറ, എരുത്തേമ്ബതി, വടകരപ്പതി, നല്ലേപ്പുള്ളി തുടങ്ങിയ പ്രദേശങ്ങളില്‍ ഉത്പാദിപ്പിക്കുന്ന കള്ള് മറ്റു ജില്ലകളിലേക്ക് കൊണ്ടുപോകാന്‍ ആയിരത്തോളം വാഹനങ്ങള്‍ സര്‍വീസ് നടത്തുന്നുണ്ട്. ഇവയില്‍ പലതും ചില താവളങ്ങളില്‍ വച്ച്‌ മാരക ലഹരി വസ്തുക്കള്‍ ചേര്‍ത്ത് കള്ളിന് വീര്യം കൂട്ടി അളവില്‍ വര്‍ദ്ധന വരുത്തുന്നുണ്ട്. ഏജന്റുമാര്‍ ഉണ്ടാക്കി നല്‍കുന്ന വ്യാജ കള്ളും കയറ്റി വിടുന്നെന്ന ആക്ഷേപവും ശക്തമാണ്. യാത്ര നിരീക്ഷിക്കുന്നതോടെ മറ്റുകേന്ദ്രങ്ങളിലേക്ക് വാഹനങ്ങള്‍ വഴി മാറുന്നതും രഹസ്യ കേന്ദ്രങ്ങളില്‍ വിശ്രമിക്കുന്നതും തിരിച്ചറിയാനാവും.

കള്ളിലെ മായവും ഉത്പാദനത്തിലെ കുറവും ഷാപ്പുകളുടെ നടത്തിപ്പിനെ ബാധിച്ചിട്ടുണ്ട്. വലിയൊരു വിഭാഗം ചെത്ത് ഉപേക്ഷിച്ച്‌ മറ്റു ജോലികളിലേക്ക് തിരിയുകയും ചെയ്തു.

കള്ളിന്റെ ഉത്പാദനവും വില്പനയും നിയന്ത്രിക്കുന്നതിന് രണ്ടുവര്‍ഷം മുമ്ബ് കള്ള് ചെത്ത് വ്യവസായ ബോര്‍‌ഡ് രൂപീകരിച്ചിരുന്നു. പ്രവര്‍ത്തനം തുടങ്ങിയിട്ടില്ല. ഉത്പാദനം കൂടിയ ഇടങ്ങളില്‍ നിന്നും കള്ള് സംഭരിച്ച്‌ മറ്റ് സ്ഥലങ്ങളിലേക്കെത്തിക്കാനും മൂല്യ വര്‍ദ്ധിത ഉത്പന്നങ്ങള്‍ നിര്‍മ്മിക്കാനും പദ്ധതിയൊരുക്കുമെന്ന് എക്സൈസ് മന്ത്രി എം.വി. ഗോവിന്ദന്‍ ഉറപ്പുനല്‍കിയതുമാണ്. പക്ഷെ കാര്യമായ നടപടികള്‍ ഉണ്ടായില്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular