Friday, May 10, 2024
HomeKeralaപുരാവസ്തു തട്ടിപ്പ്, പോക്സോ കേസുകളില്‍ മോന്‍സന്‍ മാവുങ്കലിന്റെ ജാമ്യ ഹര്‍ജികള്‍ ഹൈക്കോടതി തള്ളി

പുരാവസ്തു തട്ടിപ്പ്, പോക്സോ കേസുകളില്‍ മോന്‍സന്‍ മാവുങ്കലിന്റെ ജാമ്യ ഹര്‍ജികള്‍ ഹൈക്കോടതി തള്ളി

കൊച്ചി: പുരാവസ്തു തട്ടിപ്പ്, പോക്സോ കേസുകളില്‍ മോന്‍സന്‍ മാവുങ്കലിന്റെ ജാമ്യ ഹര്‍ജികള്‍ ഹൈക്കോടതി തള്ളി.

ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റേതാണ് ജാമ്യഹര്‍ജികള്‍ തള്ളിയുള്ള ഉത്തരവ്.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചതുള്‍പ്പെടെ 2 പീഡനക്കേസുകളാണ് മോന്‍സന്‍ മാവുങ്കലിന്റെ പേരിലുള്ളത്.

ജീവനക്കാരിയുടെ മകളെ, ഉന്നത വിദ്യാഭ്യാസത്തിനു സഹായം നല്‍കാമെന്ന് പറഞ്ഞ് പീഡിപ്പിച്ചുവെന്നും വിവാഹിതയായ യുവതിയെ പീഡിപ്പിച്ചുവെന്നും ആരോപിച്ചാണു കേസുകള്‍.

വ്യാജ പുരാവസ്തുക്കളുടെ പേരില്‍ സാമ്ബത്തിക തട്ടിപ്പു നടത്തിയെന്ന കേസില്‍ 2021 സെപ്റ്റംബര്‍ 25 ന് മോന്‍സന്‍ അറസ്റ്റിലായിരുന്നു. ഇതിനു പിന്നാലെയാണ് പീഡനക്കേസുകള്‍ പുറത്തുവന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular