Friday, May 10, 2024
HomeAsiaസിംഗപൂര്‍ ഓപണ്‍: പിവി സിന്ധുവും എച് എസ് പ്രണോയിയും ക്വാര്‍ടറില്‍ കടന്നു

സിംഗപൂര്‍ ഓപണ്‍: പിവി സിന്ധുവും എച് എസ് പ്രണോയിയും ക്വാര്‍ടറില്‍ കടന്നു

സിംഗപൂര്‍: () രണ്ട് തവണ ഒളിംപിക്‌സ് മെഡല്‍ ജേതാവായ പിവി സിന്ധുവും ഫോമിലുള്ള എച് എസ് പ്രണോയിയും സിംഗപൂര്‍ ഓപന്‍ സൂപര്‍ 500 ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന്റെ ക്വാര്‍ടര്‍ ഫൈനലില്‍ കടന്നു.
വിയറ്റ്നാമിന്റെ ലോക 59-ാം നമ്ബര്‍ താരം തുയ് ലിന്‍ എന്‍ഗുയെനിനെ 19-21, 21-19, 21-18 എന്ന സ്‌കോറിനാണ് മൂന്നാം സീഡ് സിന്ധു പരാജയപ്പെടുത്തിയത്. ഇനി ചൈനയുടെ ഹാന്‍ യിയെ നേരിടും.

ലോക റാങ്കിങ്ങില്‍ 19-ാം സ്ഥാനത്തുള്ള പ്രണോയ് ഒരു മണിക്കൂര്‍ ഒമ്ബത് മിനിറ്റ് മത്സരത്തില്‍ ലോക നാലാം നമ്ബര്‍ താരവും ചൈനീസ് തായ്‌പേയിയുടെ മൂന്നാം സീഡുമായ ചൗ ടിയെന്‍ ചെനിനെതിരെ മൂന്നാഴ്ചയ്ക്കിടെ രണ്ടാം ജയം നേടി. 14-21, 22-20, 21-18 എന്ന സ്‌കോറിനാണ് പരാജയപ്പെടുത്തിയത്. 29 കാരനായ ഇന്‍ഡ്യന്‍ താരം ജപാന്റെ കൊടൈ നരോകയെയാണ് അടുത്തതായി നേരിടുക.

മറുവശത്ത്, മിഥുന്‍ മഞ്ജുനാഥ്, അയര്‍ലന്‍ഡിന്റെ നാറ്റ് എന്‍ഗുയനോട് 10-21, 21-18, 16-21 എന്ന സ്‌കോറിന് പരാജയപ്പെട്ടു. തായ്‌ലന്‍ഡിന്റെ ബുസാനന്‍ ഒങ്‌ബമ്രുങ്‌ഫാനെ പരാജയപ്പെടുത്തിയ അഷ്മിത ചാലിഹ, ചൈനയുടെ ഹാന്‍ യുവിനോട് 9-21, 13-21 എന്ന സ്‌കോറിന് തോറ്റതോടെ ടൂര്‍ണമെന്റില്‍ മുന്നേറാനായില്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular