Saturday, May 11, 2024
HomeGulfറിയാദില്‍ ചികിത്സയിലായിരുന്ന പാലക്കാട്, തിരുവനന്തപുരം സ്വദേശികള്‍ മരണപ്പെട്ടു

റിയാദില്‍ ചികിത്സയിലായിരുന്ന പാലക്കാട്, തിരുവനന്തപുരം സ്വദേശികള്‍ മരണപ്പെട്ടു

ജിദ്ദ: റിയാദിലെ ആശുപത്രികളില്‍ ചികിത്സയിലായിരുന്ന രണ്ട് മലയാളികള്‍ വ്യാഴാഴ്ച വിടചൊല്ലി.

പാലക്കാട്, തിരുവനന്തപുരം ജില്ലകളില്‍ നിന്നുള്ളവരാണ് മരണപ്പെട്ടത്. പക്ഷാഘാതവും ദേഹാസ്വാസ്ഥ്യവും മൂലം ആശുപത്രികളില്‍ ചികിത്സയിലായിരുന്നു ഇരുവരും. ഏതാണ്ട് മൂന്ന് ആഴ്ചകളായി വെന്റിലേറ്ററുകളില്‍ ആയിരിക്കെയാണ് ഇരുവരുടെയും അന്ത്യം. രണ്ടര പതിറ്റാണ്ടിലേറെ സൗദി പ്രവാസികളാണ് രണ്ട് പേരും.

പാലക്കാട്, മണ്ണാര്‍ക്കാട്, മൈലാമ്ബാടം സ്വദേശിയും കുഞ്ഞീദ് ഹാജി – സൈനബ ദമ്ബതികളുടെ മകനുമായ .അബ്ദുല്‍ നാസര്‍ മണ്ണെങ്കായി (51) ആണ് മരിച്ചവരില്‍ ഒരാള്‍. പക്ഷാഘാതത്തെ തുടര്‍ന്ന് റിയാദിലെ മലസ് നാഷണല്‍ കെയര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അബ്ദുള്‍നാസര്‍. വ്യാഴാഴ്‌ച വെളുപ്പിനായിരുന്നു അന്ത്യം.

നാട്ടില്‍ നിന്ന് അവധി കഴിഞ്ഞെത്തി ഏതാനും ദിവസങ്ങള്‍ക്കകമാണ് പക്ഷാഘാതം ഉണ്ടായത്. മൂന്നാഴ്ചകളോളം വെന്റിലേറ്ററില്‍ ആയിരുന്ന അബ്ദുല്‍നാസറിനെ അടുത്ത ആഴ്ച തുടര്‍ ചികിത്സയ്ക്കായി കമ്ബനിയുടെ താല്‍പര്യത്തില്‍ നാട്ടിലേക്ക് പോകാനിരിക്കെയാണ് മരണം.

ഭാര്യ: റംല കോളശീരി. മക്കള്‍: മുഹമ്മദ്‌ നിഷാദ്, മുഹമ്മദ്‌ ഷിബിലി, ഫാത്തിമ ലിന്‍ഷാ, ഷദ ഫാത്തിമ. ഒരു സ്വകാര്യ കമ്ബനിയിലെ ജീവനക്കാരനായ അബ്ദുല്‍ നാസര്‍ 28 വര്‍ഷമായി സൗദിയില്‍.

തിരുവനന്തപുരം, അമരവിള സ്വദേശിയും മുഹമ്മദ് കണ്ണ് – അസ്‌മ ബീവി ദമ്ബതികളുടെ മകനുമായ കബീര്‍ മുഹമ്മദ് കണ്ണ് (60) ആണ് മരണപ്പെട്ട മറ്റൊരാള്‍. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് മൂന്നാഴ്കളായി റിയാദിലെ കിംഗ് ഫഹദ് മെഡിക്കല്‍ സിറ്റിയില്‍ ചികിത്സയിലായിരുന്നു. ബുധനാഴ്ചയാണ് അന്ത്യം. ഭാര്യ: ആമിനാ ബീഗം. മക്കള്‍: ഫാത്തിമ, ഫാസിന.

റിയാദില്‍ ഡ്രൈവര്‍ ആയി ജോലി ചെയ്യുകയായിരുന്ന കബീര്‍ കണ്ണ് മൂന്നര വര്‍ഷം മുമ്ബാണ് കബീര്‍ അവധി കഴിഞ്ഞ് മടങ്ങിയെത്തിയത്.

ഇരുവരുടെയും മൃതദേഹങ്ങള്‍ മൃതദേഹം നാട്ടില്‍ എത്തിക്കാനാണ് ശ്രമമെന്ന് ഇതിനായി രംഗത്തുള്ള ബന്ധുക്കളും സാമൂഹ്യ പ്രവര്‍ത്തകരുമായ സിദ്ദിഖ് തൂവൂര്‍, നൗഷാദ് കാടാമ്ബുഴ, അഷറഫ് മണ്ണാര്‍ക്കാട്, ശിഹാബ് പുത്തേഴത് ഉമര്‍ അമാനത്ത്, മുജീബ് ഉപ്പട, ബാബു നിലമ്ബൂര്‍, സുഫ്‌യാന്‍, നൗഷാദ് മൈലമ്ബാടന്‍, അമീന്‍ കളിയിക്കാവിള, നൂറുല്‍ അമീന്‍ കളിയിക്കാവിള, നവാസ് ബീമാപള്ളി എന്നിവര്‍ അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular