Saturday, May 11, 2024
HomeIndiaപാര്‍ലമെന്റില്‍ പ്രതിഷേധങ്ങള്‍ക്കും വിലക്ക്

പാര്‍ലമെന്റില്‍ പ്രതിഷേധങ്ങള്‍ക്കും വിലക്ക്

ന്യൂഡല്‍ഹി: വര്‍ഷകാല സമ്മേളനത്തിന് മുന്നോടിയായി പാര്‍ലമെന്റില്‍ പ്രതിഷേധങ്ങള്‍ക്കും വിലക്ക്. രാജ്യസഭ സെക്രട്ടറി ജനറല്‍ പി.സി മോദിയാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്.

എ.ഐ.സി.സി സെക്രട്ടറി ജനറല്‍ ജയ്റാം രമേശ് രാജ്യസഭ സെക്രട്ടറിയുടെ കുറിപ്പ് പ​ങ്കുവെച്ച്‌ ഉത്തരവില്‍ പ്രതിഷേധം രേഖപ്പെടുത്തി.

പ്രകടനത്തിനോ ധര്‍ണക്കോ പണിമുടക്കിനോ ഉപവാസത്തിനോ മതപരമായ ചടങ്ങുകള്‍ക്കോ അംഗങ്ങള്‍ പാര്‍ലമെന്റ് മന്ദിരം ഉപയോഗിക്കരുതെന്നാണ് രാജ്യസഭ സെക്രട്ടറിയുടെ ഉത്തരവ്. ദയവായി അംഗങ്ങള്‍ ഈ ഉത്തരവ് അനുസരിക്കണമെന്നും രാജ്യസഭ സെക്രട്ടറി അഭ്യര്‍ഥിച്ചു.

പാര്‍ലമെന്‍റില്‍ 65 വാക്കുകള്‍ ഉപയോഗിക്കുന്നത് കഴിഞ്ഞ ദിവസം മോദി സര്‍ക്കാര്‍ വിലക്കിയിരുന്നു. ഇത് മോദി സര്‍ക്കാറിനെതിരായ വിമര്‍ശനം തടയാനെന്ന് പരക്കെ ആക്ഷേപം ഉയര്‍ന്നിരുന്നു. അഴിമതിക്കാരന്‍, സ്വേച്ഛാധിപതി, മുതലക്കണ്ണീര്‍, അരാജകവാദി, മന്ദബുദ്ധി, കുരങ്ങന്‍, കോവിഡ് വാഹകന്‍, കഴിവില്ലാത്തവന്‍, കുറ്റവാളി, ഗുണ്ടായിസം, നാടകം, കാപട്യം, കരിദിനം, ഗുണ്ട, നാട്യം, ശകുനി ഉള്‍പ്പെടെയുള്ള വാക്കുകളാണ് ‘അണ്‍പാര്‍ലമെന്ററി’ എന്ന പേരില്‍ വിലക്കിയത്. നരേന്ദ്ര മോദി സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ പ്രതിപക്ഷം സ്ഥിരമായി ഉപയോഗിക്കുന്ന വാക്കുകള്‍ക്കാണ് തടയിട്ടതെന്നാണ് പ്രധാന ആക്ഷേപം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular