Monday, May 6, 2024
HomeUSAഅമേരിക്കയില്‍ ഷോപ്പിംഗ് മാളില്‍ വെടിവയ്പ്; 3 മരണം, അക്രമിയെ മറ്റൊരാള്‍ വെടിവച്ച്‌ കൊന്നു

അമേരിക്കയില്‍ ഷോപ്പിംഗ് മാളില്‍ വെടിവയ്പ്; 3 മരണം, അക്രമിയെ മറ്റൊരാള്‍ വെടിവച്ച്‌ കൊന്നു

ഇന്‍ഡ്യാനപലിസ്: അമേരിക്കയില്‍ ഇന്ത്യാന സംസ്ഥാനത്തെ മാളിലുണ്ടായ വെടിവയ്പില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു.

പന്ത്രണ്ടുകാരി ഉള്‍പ്പെടെ രണ്ട് പേര്‍ക്ക് പരിക്കേറ്റു. അക്രമിയെ മാളിലുണ്ടായിരുന്ന മറ്റൊരാള്‍ തന്റെ കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച്‌ വെടിവച്ച്‌ കൊലപ്പെടുത്തി.

അക്രമിയെ വെടിവച്ച്‌ കൊന്ന ഇരുപത്തിരണ്ടുകാരന്റെ കൈവശമുണ്ടായിരുന്ന തോക്ക് നിയമാനുസൃതമായിരുന്നെന്ന് അധികൃതര്‍ അറിയിച്ചു.ഇന്ത്യന്‍ സമയം, ഇന്നലെ പുലര്‍ച്ചെ 3.30ഓടെയായിരുന്നു സംഭവം. ഗ്രീന്‍വുഡ് സിറ്റിയിലെ പാര്‍ക്ക് മാളിലെത്തിയ അക്രമി ഫുഡ് കോര്‍ട്ടിലുണ്ടായിരുന്നവര്‍ക്ക് നേരെയാണ് വെടിയുതിര്‍ത്തത്. അക്രമിയുടെ പക്കല്‍ റൈഫിളും നിരവധി വെടിമരുന്നുകളും കണ്ടെത്തിയെന്ന് പൊലീസ് പറയുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular