Sunday, May 5, 2024
HomeAsiaഎണ്ണയില്‍ ഒരു കുറവും സഊദി അറേബ്യ കാണുന്നില്ല, മുന്നിലുള്ളത് ശുദ്ധീകരണ പ്രതിസന്ധി മാത്രം: സഊദി വിദേശ...

എണ്ണയില്‍ ഒരു കുറവും സഊദി അറേബ്യ കാണുന്നില്ല, മുന്നിലുള്ളത് ശുദ്ധീകരണ പ്രതിസന്ധി മാത്രം: സഊദി വിദേശ കാര്യ മന്ത്രി

ടോക്കിയോ: എണ്ണ വിപണിയില്‍ ഇപ്പോള്‍ ഒരു കുറവും കാണുന്നില്ലെന്നും മറിച്ച്‌ എണ്ണ ശുദ്ധീകരണ പ്രതിസന്ധിയാണ് മുന്നിലുള്ളതെന്നും സഊദി അറേബ്യന് വിദേശകാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരന്‍ പറഞ്ഞു.

ഇന്നത്തെ കണക്കനുസരിച്ച്‌, വിപണിയില്‍ എണ്ണയുടെ ക്ഷാമം ഞങ്ങള്‍ കാണുന്നില്ല, പക്ഷേ ശുദ്ധീകരണ ശേഷിയുടെ കുറവുണ്ട്, ഇത് ഒരു പ്രശ്നമാണ്,’ അദ്ദേഹം പറഞ്ഞു. ടോക്കിയോയില്‍ ചൊവ്വാഴ്ച അറബ് ന്യൂസ് ജപ്പാന്‍ റൗണ്ട് ടേബിള്‍ ടോക്ക് സെഷനില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ഊര്‍ജ വിപണികളുടെ സ്ഥിരതയോടുള്ള സഊദിയുടെ പ്രതിബദ്ധത അദ്ദേഹം ആവര്‍ത്തിച്ചു.

‘ഒപെക് + ഗ്രൂപ്പിലൂടെ എണ്ണ വിപണികളുടെ സ്ഥിരത നിലനിര്‍ത്തുന്നതിലാണ് ഞങ്ങളുടെ ശ്രദ്ധ, ഗ്രൂപ്പിനുള്ളിലെ ചര്‍ച്ചകള്‍ വളരെ സജീവവും എണ്ണ വിപണിയുടെ ആവശ്യത്തോട് പ്രതികരിക്കുന്നതുമാണ്. ആഗോള മഹാമാരി, ജപ്പാനുമായുള്ള ഞങ്ങളുടെ പങ്കാളിത്തത്തെ ഒരു പരിധിവരെ ബാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

‘മുന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയുടെ പെട്ടെന്നുള്ള മരണം രാജ്യം അതിന്റെ പ്രത്യാഘാതങ്ങള്‍ അനുഭവിച്ച വലിയ ദുരന്തമായിരുന്നു. ഞങ്ങള്‍ എല്ലായ്‌പ്പോഴും അബെയെ ഒരു യഥാര്‍ത്ഥ രാഷ്ട്രതന്ത്രജ്ഞനും രാജ്യത്തിന്റെ മികച്ച സുഹൃത്തും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതില്‍ പ്രധാന പങ്കുവഹിച്ച ഒരാളുമായാണ് കണക്കാക്കുന്നത്. അദ്ദേഹത്തിന്റെ മരണത്തില്‍ ഞങ്ങള്‍ വളരെ ദു:ഖിക്കുകയും സഊദിയെ ഞെട്ടിക്കുകയും ചെയ്‌തുവെന്നും അദ്ദേഹം പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular