Monday, May 6, 2024
HomeIndiaതുടക്കത്തിലേ കല്ലുകടി ! രണ്ടാം യോഗി സര്‍ക്കാരില്‍ ഭിന്നത, പരാതിയുമായി രണ്ട് മന്ത്രിമാര്‍

തുടക്കത്തിലേ കല്ലുകടി ! രണ്ടാം യോഗി സര്‍ക്കാരില്‍ ഭിന്നത, പരാതിയുമായി രണ്ട് മന്ത്രിമാര്‍

ലക്നൗ : രണ്ടാം യോഗി സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ തുടക്കത്തിലേ കല്ലുകടി. യോഗി സര്‍ക്കാരിലെ രണ്ട് മന്ത്രിമാരായ ദനേശ് ഖാതിക്, ജിതിന്‍ പ്രസാദ എന്നിവരാണ് അമിത ഇടപെടലില്‍ അസ്വസ്ഥരെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ഇതില്‍ ജലശക്തി വകുപ്പ് സഹമന്ത്രി ദനേഷ് ഖാതിക് യോഗി സര്‍ക്കാരില്‍ നിന്ന് രാജിവെക്കുന്ന കാര്യം പരിഗണിക്കുന്നതായിട്ടാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ യോഗി ആദിത്യനാഥ് മന്ത്രിസഭ ഇത്തരം ഊഹാപോഹങ്ങള്‍ നിഷേധിച്ചു.

തന്റെ വകുപ്പിലെ സ്ഥലംമാറ്റങ്ങളിലും ഹസ്തിനപുരിലെ തന്റെ അനുയായികള്‍ക്കെതിരെ കേസെടുത്തതും ദനേഷ് ഖാതികിന് ക്ഷീണമായി. മന്ത്രി ഔദ്യോഗിക വസതിയും വാഹനവും ഒഴിഞ്ഞ് ഖതിക് ഹസ്തിനപുരിലെ തന്റെ സ്വകാര്യ വസതിയലേക്ക് മാറിയെന്നും റിപ്പോര്‍ട്ടുണ്ട്. അതേസമയം തന്റെ ഓഫീസില്‍ നടന്ന ചില സ്ഥലം മാറ്റങ്ങളാണ് പി ഡബ്ല്യു ഡി മന്ത്രി ജിതിന്‍ പ്രസാദയെ പ്രകോപിപ്പിച്ചത്. ഈ വിഷയത്തില്‍ അസ്വസ്ഥനായ ജിതിന്‍ പ്രസാദ ഇന്ന് ഡല്‍ഹിയിലെത്തി ആഭ്യന്തരമന്ത്രി അമിത് ഷായെ കണ്ടേക്കുമെന്നും സൂചനയുണ്ട്. ചൊവ്വാഴ്ച രാത്രി വൈകും വരെ രണ്ട് മന്ത്രിമാരുടെയും ഫോണുകള്‍ സ്വിച്ച്‌ ഓഫ് ആയിരുന്നു. എന്നാല്‍ ജിതിന്‍ പ്രസാദ ചൊവ്വാഴ്ച നടന്ന മന്ത്രിസഭാ യോഗത്തില്‍ പങ്കെടുത്തിരുന്നു, എന്നാല്‍ മാദ്ധ്യമങ്ങള്‍ക്ക് മുന്നില്‍ എത്തിയിരുന്നില്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular