Saturday, May 4, 2024
HomeGulfഒമാനില്‍ വിവിധ മേഖലകളില്‍ മഴ തുടരുന്നു: ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ച്‌ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

ഒമാനില്‍ വിവിധ മേഖലകളില്‍ മഴ തുടരുന്നു: ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ച്‌ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

മസ്‌കത്ത്: ഒമാനില്‍ വിവിധ മേഖലകളില്‍ മഴ തുടരുന്നു. ന്യൂനമര്‍ദം ദുര്‍ബലമായെങ്കിലും രാജ്യത്ത് മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം.

നോര്‍ത്ത് അല്‍ ഷര്‍ഖിയ, അല്‍ ദാഖിലിയ, അല്‍ ദാഹിറ, ബുറൈമി തുടങ്ങിയ സ്ഥലങ്ങളില്‍ ശക്തമായ മഴയാണ് അനുഭവപ്പെട്ടിരുന്നത്. രാത്രിയാത്രയില്‍ ഏറെ ജാഗ്രത പുലര്‍ത്തണമെന്നാണ് കാലാവസ്ഥാ വിദഗ്ധര്‍ ജനങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.

രാജ്യത്തിന്റെ പലയിടങ്ങളിലും റോഡില്‍ മണല്‍ അടിഞ്ഞു കൂടിയിട്ടുണ്ട്. ശക്തമായ മഴയും കാറ്റും ഉള്ളതിനാല്‍ വാഹനങ്ങള്‍ വേഗം കുറയ്ക്കുകയും മതിയായ അകലം പാലിക്കുകയും വേണമെന്നും അധികൃതര്‍ നിര്‍ദ്ദേശിച്ചു. അതേസമയം, ദോഫാറിലേക്കു യാത്ര ചെയ്യുന്നവരുടെ സുരക്ഷ ഉറപ്പുവരുത്താന്‍ പോലീസ് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതിനായി കൂടുതല്‍ പട്രോളിങ് സംഘങ്ങളെ നിയോഗിക്കുകയും ചെക്‌പോസ്റ്റുകള്‍ സ്ഥാപിക്കുകയും ചെയ്തുവെന്ന് അധികൃതര്‍ വ്യക്തമാക്കി.

വാദികള്‍, ബീച്ചുകള്‍, മലയോരങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നു വിട്ടു നില്‍ക്കണമെന്നും അധികൃതര്‍ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ രാജ്യത്തുണ്ടായ അപകടങ്ങള്‍ കണക്കിലെടുത്താണ് നടപടി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular