Friday, April 26, 2024
HomeKerala'അഴിമതി വീരന്‍'; ചര്‍ച്ചയായി സിപിഎം നേതാവിനെതിരായ മുന്‍ ഡിവൈഎഫ്‌ഐ നേതാവി‍ന്റെ പോസ്റ്റ്

‘അഴിമതി വീരന്‍’; ചര്‍ച്ചയായി സിപിഎം നേതാവിനെതിരായ മുന്‍ ഡിവൈഎഫ്‌ഐ നേതാവി‍ന്റെ പോസ്റ്റ്

മട്ടാഞ്ചേരി: കഴിഞ്ഞ ദിവസമുണ്ടായ രൂക്ഷമായ വെള്ളക്കെട്ടില്‍ നഗരസഭയുടെ അനാസ്ഥക്കെതിരെ മുന്‍ ഡി.വൈ.എഫ്.ഐ നേതാവിന്റെ ഫേസ്ബുക്ക് പോസ്റ്റ് ചര്‍ച്ചയായി മാറുന്നു.മുന്‍ ഡിവൈഎഫ്‌ഐ ബ്ലോക്ക് പ്രസിഡന്‍റും സിഐടിയു കൊച്ചി ഏരിയ വൈസ് പ്രസിഡന്‍റുമായ സൈലു കബീര്‍ ഫേസ്ബുക്കിലിട്ട പോസ്റ്റാണ് ചര്‍ച്ചയായി മാറുന്നത്.വെള്ളക്കെട്ടിനെതിരെ മട്ടാഞ്ചേരി സ്വദേശിനിയായ വീട്ടമ്മയുടെ ലൈവ് പോസ്റ്റിന്റെ സ്ക്രീന്‍ഷോട്ട് എടുത്ത് അവര്‍ക്ക് അഭിവാദ്യം അര്‍പ്പിച്ചാണ് പോസ്റ്റിട്ടിട്ടുള്ളത്.

സിപിഎം മേയര്‍, സിപിഐ ഡെപ്യൂട്ടി മേയര്‍, കോണ്‍ഗ്രസ്, മുസ്ലിം ലീഗ്, ജനതാദള്‍, ബിജെപി എന്നീ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാര്‍ എന്നിവര്‍ ഒരുമിച്ചിരുന്ന് കൊച്ചി കോര്‍പറേഷന്‍ ഭരിച്ച്‌ മുടിക്കുമ്ബോള്‍ നഗര വികസനത്തിന് കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച 2500 കോടി രൂപയാണ് ഈ കൂട്ടുകക്ഷി ഭരണം പൊടിപൊടിച്ചത്. തങ്ങള്‍ അനുഭവിക്കുന്ന ദുരിതത്തിനെതിരെ ചങ്കുറപ്പോടെ പ്രതികരിച്ച മട്ടാഞ്ചേരിയുടെ പെണ്‍കരുത്തിന് ഹൃദയം നിറഞ്ഞ അഭിവാദ്യങ്ങള്‍ എന്നാണ് ഫേസ്ബുക്ക് പോസ്റ്റില്‍ പരാമര്‍ശിച്ചിട്ടുള്ളത്.

ഈ പോസ്റ്റില്‍ സിപിഎം കൊച്ചി ഏരിയ കമ്മിറ്റിയംഗവും നഗരസഭ എല്‍ഡിഎഫ് പാര്‍ലമെന്‍ററി സെക്രട്ടറിയുമായ ബെന്നി ഫര്‍ണാണ്ടസിനെയും രൂക്ഷമായി വിമര്‍ശിച്ചിട്ടുണ്ട്. പോസ്റ്റ് വിവാദമായി മാറിയതിന് പിന്നാലെ ഇത് ഡിലീറ്റ് ചെയ്യുകയും ചെയ്തു. എന്നാല്‍, സ്ക്രീന്‍ഷോട്ട് ഇപ്പോള്‍ വ്യാപകമായാണ് പ്രചരിക്കുകയാണ്‌.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular