Sunday, May 5, 2024
HomeIndiaചരിത്രം കുറിച്ച്‌ ഗുസ്തി ടീം; അണ്ടര്‍-20 ലോക ജൂനിയര്‍ ചാമ്ബ്യന്‍ഷിപ്പില്‍ ഇന്ത്യയുടേത് 16 മെഡലുകളുടെ സര്‍വ്വകാല...

ചരിത്രം കുറിച്ച്‌ ഗുസ്തി ടീം; അണ്ടര്‍-20 ലോക ജൂനിയര്‍ ചാമ്ബ്യന്‍ഷിപ്പില്‍ ഇന്ത്യയുടേത് 16 മെഡലുകളുടെ സര്‍വ്വകാല നേട്ടം

സോഫിയ:കോമണ്‍വെല്‍ത്ത് ഗെയിംസിലെ മുന്നേറ്റത്തിന്റെ ആരവം അവസാനിക്കുംമുന്നേ ഗുസ്തിയില്‍ മെഡല്‍ വാരി ഇന്ത്യന്‍ യുവനിര.

ബള്‍ഗേറിയയില്‍ നടന്ന ലോക അണ്ടര്‍-20 ജൂനിയര്‍ ചാമ്ബ്യന്‍ഷിപ്പിലാണ് ഇന്ത്യന്‍ നിര മികച്ച പ്രകടനം നടത്തിയത്.

ഒരു സ്വര്‍ണ്ണമടക്കം 16 മെഡലുകളാണ് ഇന്ത്യ സ്വന്തമാക്കിയത്. ഇതുവരെയുള്ള ലോകചാമ്ബ്യന്‍ ഷിപ്പ് ചരിത്രത്തില്‍ ഇന്ത്യയുടെ ഏറ്റവും മികച്ച പ്രകടനമാണിത്. ഒരു സ്വര്‍ണ്ണമടക്കം 7 മെഡലുകളുമായി വനിതകള്‍ തിളങ്ങിയപ്പോള്‍ 7 മെഡലുകള്‍ പുരുഷന്മാര്‍ ഫ്രീസ്റ്റൈല്‍ വിഭാഗത്തിലും നേടി.

വനിതാ താരം അന്തിം പംഗലാണ് സ്വര്‍ണ്ണം നേടിയത്. സോനം മാലിക് , പ്രിയങ്ക, പ്രിയ മാലിക് എന്നിവര്‍ വനിതാ വിഭാഗത്തില്‍ വെള്ളിയും നേടി. പുരുഷന്മാരില്‍ മഹേന്ദ്ര ഗെയ്‌ക്ക്വാദാണ് വെള്ളി നേടിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular