Sunday, May 5, 2024
HomeKeralaകഞ്ചാവിന് പകരം പേപ്പര്‍ നല്‍കി പറ്റിച്ചു: യുവാവിനെ തട്ടിക്കൊണ്ട് പോയി മര്‍ദ്ദിച്ചു, രണ്ട് പേര്‍ കൂടി...

കഞ്ചാവിന് പകരം പേപ്പര്‍ നല്‍കി പറ്റിച്ചു: യുവാവിനെ തട്ടിക്കൊണ്ട് പോയി മര്‍ദ്ദിച്ചു, രണ്ട് പേര്‍ കൂടി പിടിയില്‍

പത്തനംതിട്ട: കഞ്ചാവ് നല്‍കാമെന്ന് പറഞ്ഞ് കബളിപ്പിച്ച്‌ പണം തട്ടിയ യുവാവിനെ തട്ടിക്കൊണ്ട് പോയി മര്‍ദ്ദിച്ച സംഭവത്തില്‍ രണ്ട് പേര്‍ കൂടി പിടിയില്‍.

പത്തനംതിട്ട സ്വദേശി ​ഗുരുജി എന്ന ​ഗിരീഷ് കുമാര്‍, തിരുവല്ല സ്വദേശി ​ഗോപിക എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. 2021 മാര്‍ച്ചില്‍ നടന്ന സംഭവത്തില്‍ ​ഗാന്ധി ന​ഗര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. സംഭവത്തില്‍ ആറ് പേരെ പോലീസ് മുന്‍പ് തന്നെ പിടികൂടിയിരുന്നു.

10 പേരടങ്ങുന്ന സംഘമാണ് യുവാവിനെ തട്ടിക്കൊണ്ടുപോയത്. കഞ്ചാവ് നല്‍കാമെന്ന് പറഞ്ഞ് യുവാവ് സംഘത്തിന്റെ പക്കല്‍ നിന്ന് പണം വാങ്ങിയിരുന്നു. എന്നാല്‍. കഞ്ചാവിന് പകരം പത്രക്കടലാസ് കൂട്ടിയിട്ട് പൊതിഞ്ഞാണ് യുവാവ് കൊടുത്തത്. പ്രകോപിതരായ സംഘം യുവാവിനെ തട്ടിക്കൊണ്ട് പോയി മര്‍ദ്ദിക്കുകയായിരുന്നു. കോട്ടയം മെഡിക്കല്‍ കോളേജിന് സമീപത്തുനിന്നാണ് ഇവര്‍ യുവാവിനെ തട്ടിക്കൊണ്ടുപോയത്.

സംഭവത്തിന് ശേഷം ഒളിവില്‍പ്പോയ പ്രതികളില്‍ ആറ് പേരെ പൊലീസ് പിടികൂടിയിരുന്നു. തുടര്‍ന്ന് ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ ഒളിവില്‍ പോയ പ്രതികള്‍ക്കായി തിരച്ചില്‍ തുടങ്ങി. സംഭവം നടന്ന് ഒന്നര വര്‍ഷത്തിന് ശേഷമാണ് ​ഗിരീഷും ​ഗോപികയും പിടിയിലാകുന്നത്. ​

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular