Saturday, May 4, 2024
HomeIndiaകിട്ടുന്ന അവസരങ്ങള്‍ നന്നായി ഉപയോഗിക്കാന്‍ സഞ്ജുവിന് അറിയാമെന്ന് ആകാശ് ചോപ്ര

കിട്ടുന്ന അവസരങ്ങള്‍ നന്നായി ഉപയോഗിക്കാന്‍ സഞ്ജുവിന് അറിയാമെന്ന് ആകാശ് ചോപ്ര

മുംബൈ: ഹരാരെയില്‍ സിംബാബ്‍വെക്കെതിരായ രണ്ടാം ഏകദിനത്തില്‍ ബാറ്റിങ്ങില്‍ ആറാം സ്ഥാനത്തിറങ്ങിയിട്ടും മത്സരത്തില്‍ ഇന്ത്യന്‍ ടോപ് സ്കോറര്‍ ആയ സഞ്ജു സാംസണെ പുക‌ഴ്ത്തി മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര.

അവിസ്‌മരണീയമായ പ്രകടനത്തിന് സഞ്ജുവിന് ഒരുപാട് കയ്യടികള്‍ കൊടുക്കുന്നുവെന്ന് ആകാശ് ചോപ്ര പറയുന്നു. മറ്റു താരങ്ങളെ അപേക്ഷിച്ച്‌ നോക്കുമ്ബോള്‍ സഞ്ജുവിനു തുടര്‍ച്ചയായ അവസരങ്ങള്‍ നന്നേ കുറവാണ്.

ഇത്തരം അനുഭവങ്ങള്‍ ജീവിതത്തിന്റെ ഭാഗമായി കാണണമെന്നും കിട്ടുന്ന അവസരങ്ങള്‍ നന്നായി ഉപയോഗിക്കാന്‍ അദ്ദേഹത്തിന് അറിയാമെന്നും ആകാശ് ചോപ്ര യുട്യൂബ് ചാനലിലൂടെ അഭിപ്രായപ്പെട്ടു.

ട്രാഫിക് ബ്ലോക് ഉണ്ടായാല്‍ അടുത്ത ലൈനില്‍ തന്നെ തുടരാന്‍ ശ്രമിക്കുകയാണ് വേണ്ടത്. കാത്ത് കാത്ത് അവസരം കിട്ടുമ്ബോള്‍ ഫലപ്രദമായി തന്നെ ഉപയോഗിക്കുക.

അവസരങ്ങള്‍ പ്രയോജനപ്പെടുത്തുന്നത് ജീവിതത്തിന്റെ ഭാഗമാക്കണമെന്നും ആകാശ് ചോപ്ര പറയുന്നു. സഞ്ജുവിന് അവസരങ്ങള്‍ കുറയുന്നത് രണ്ട് തരത്തില്‍ നമുക്ക് കാണാന്‍ കഴിയും.

അവസരങ്ങള്‍ വേണ്ടവിധം വിനിയോഗിക്കാത്തതിനാലാണ് അദ്ദേഹത്തെ പരിഗണിക്കാത്തത്. എന്നാല്‍ തുടര്‍ച്ചയായി അവസരങ്ങള്‍ നല്‍‌കുന്നുവെന്ന് ഉറപ്പിക്കലാണ് പ്രധാനപ്പെട്ട കാര്യം.

അപ്പോള്‍ മാത്രമേ ലഭിക്കുന്ന അവസരങ്ങള്‍ അദ്ദേഹം ഫലപ്രദമായി ഉപയോഗിച്ചോയെന്ന് നമുക്ക് അറിയാന്‍ കഴിയൂ. തുടര്‍ച്ചയായ അവസരങ്ങള്‍ സഞ്ജുവിന് ലഭിച്ചാല്‍ എന്തെല്ലാം ചെയ്യാന്‍ സാധിക്കും എന്നതിനെ കുറിച്ച്‌ ധാരണയുണ്ടെന്നും ആകാശ് ചോപ്ര പറഞ്ഞു.

3 ഉജ്വല ക്യാച്ചുകളും ഒരു റണ്ണൗട്ടുമായി ആദ്യം വിക്കറ്റ് കീപ്പിങ്ങില്‍ തിളങ്ങിയ സഞ്ജു 39 പന്തില്‍ പുറത്താകാതെ നേടിയ 43 റണ്‍സുമായി ബാറ്റിങ്ങില്‍‌ ഇന്ത്യന്‍ ടോപ് സ്കോററുമായി.

രാജ്യാന്തര കരിയറിലെ ആദ്യ പ്ലെയര്‍ ഓഫ് ദ് മാച്ച്‌ പുരസ്കാരവും ഇന്നലെ സ​​ഞ്ജുവിനെ തേടിയെത്തി. ബാറ്റിങ്ങില്‍ സഞ്ജു ഇന്ത്യന്‍ ടോപ് സ്കോററാകുന്നതും ഇതാദ്യം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular