Thursday, May 2, 2024
HomeKeralaഓണ്‍ലൈന്‍ ഗെയിം നിയന്ത്രിക്കാന്‍ നിയമഭേദഗതി: മുഖ്യമന്ത്രി

ഓണ്‍ലൈന്‍ ഗെയിം നിയന്ത്രിക്കാന്‍ നിയമഭേദഗതി: മുഖ്യമന്ത്രി

തിരുവനന്തപുരം> ഓണ്‍ലൈന്‍ ഗെയിമുകള്‍ നിയന്ത്രിക്കാന്‍ നിയമഭേദഗതി പരിഗണനയിലുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.

ഓണ്‍ലൈന്‍ റമ്മി നിരവധി പേരെ വന്‍ സാമ്ബത്തിക ബാധ്യതയിലേക്കും ആത്മഹത്യയിലേക്കും തള്ളിവിട്ട സാഹചര്യത്തില്‍ 2021ല്‍ കേരള ഗെയ്മിങ് ആക്‌ട് ഭേദഗതി ചെയ്തിരുന്നു. പണംവച്ചുള്ള ഓണ്‍ലൈന്‍ റമ്മി നിരോധിച്ചെങ്കിലും കമ്ബനികളുടെ ഹര്‍ജിയില്‍ ഹൈക്കോടതി ഭേദഗതി റദ്ദാക്കി.

ഇതിനെതിരെ സര്‍ക്കാരിന്റെ അപ്പീല്‍ ഹൈക്കോടതിയുടെ പരിഗണനയിലാണ്.ഓണ്‍ലൈന്‍ റമ്മിക്കായി വായ്പ നല്‍കുന്ന ആപ്പുകളും പരസ്യങ്ങളും വ്യാപകമായി. പണം തിരികെ നല്‍കാത്തതുമൂലം പലര്‍ക്കും ഭീഷണിയും ബ്ലാക്ക്മെയിലിങ്ങും നേരിടേണ്ടിവരികയും ആത്മഹത്യയിലെത്തുകയുമാണ്.

അതേസമയം, കലാരംഗത്തെ പ്രമുഖരെ മുന്‍നിര്‍ത്തി പരസ്യപ്രചാരണവും നടക്കുന്നു. ചിലരെങ്കിലും പിന്മാറിയത് അനുകരണീയമാണ്. സ്കൂളിലും കോളേജിലും ബോധവല്‍ക്കരണം നടത്തുന്നുണ്ട്. തട്ടിപ്പുകള്‍ക്കും മറ്റ് സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കുമെതിരെ ശക്തമായ നടപടി സ്വീകരിച്ചുവരുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular