Friday, May 10, 2024
HomeIndiaബില്‍ക്കീസ് ബാനുവിന് നീതി ലഭിക്കണം, കുറ്റവാളികളെ വെറുതെവിടരുത്; ശക്തമായി പ്രതികരിച്ച്‌ ബി.ജെ.പി നേതാവ് ഖുശ്ബു

ബില്‍ക്കീസ് ബാനുവിന് നീതി ലഭിക്കണം, കുറ്റവാളികളെ വെറുതെവിടരുത്; ശക്തമായി പ്രതികരിച്ച്‌ ബി.ജെ.പി നേതാവ് ഖുശ്ബു

ചെന്നൈ: ബില്‍ക്കീസ് ബാനു കൂട്ടബലാത്സംഗ കേസില്‍ ശിക്ഷിക്കപ്പെട്ട 11 പ്രതികളെ ഗുജറാത്ത് സര്‍ക്കാര്‍ ഇളവ് നല്‍കി വിട്ടയച്ചതിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബി.ജെ.പി.

ദേശീയ നിര്‍വാഹക സമിതിയംഗവും നടിയുമായ ഖുശ്ബു സുന്ദര്‍. ബില്‍ക്കീസ് ബാനുവിന് നീതി ലഭിക്കണമെന്നും കുറ്റ​കൃത്യത്തില്‍ ഉള്‍പ്പെട്ട ഒരാളെ പോലും വെറുതെ വിടരുതെന്നും ഖുശ്ബു ട്വീറ്റ് ചെയ്തു.

ബലാത്സംഗം ചെയ്യപ്പെടുകയോ, ആക്രമിക്കപ്പെടുകയോ ക്രൂരമായി പീഡിപ്പിക്കപ്പെടുകയോ, ആത്മാവിന് മുറിവേല്‍ക്കപ്പെടുകയോ ചെയ്ത ഒരു സ്ത്രീക്ക് നീതി ലഭിക്കണം. അതില്‍ ഉള്‍പ്പെട്ട ഒരു മനുഷ്യനെയും വെറുതെ വിടരുത്. അങ്ങനെ ചെയ്താല്‍ അത് മനുഷ്യത്വത്തിനും സ്ത്രീത്വത്തിനും അപമാനമാണ്. ബില്‍ക്കിസ് ബാനു അല്ലെങ്കില്‍ ഏതെങ്കിലും ഒരു സ്ത്രീക്ക് രാഷ്ട്രീയത്തിനും പ്രത്യയശാസ്ത്രങ്ങള്‍ക്കും അതീതമായി ഈ കാലഘട്ടത്തില്‍ പിന്തുണ ആവശ്യമാണ്. -ഖുശ്ബു ട്വീറ്റില്‍ ചൂണ്ടിക്കാട്ടുന്നു.

അതേസമയം, ​ഗുജറാത്ത് സര്‍ക്കാര്‍ കൂട്ടബലാത്സംഗ കേസിലെ പ്രതികളെ വിട്ടയച്ചതില്‍ രാഷ്ട്രീയ മാനമില്ലെന്നാണ് ബി.ജെ.പി വനിത വിഭാഗം ദേശീയ അധ്യക്ഷ വനതി ശ്രീനിവാസന്‍ പ്രതികരിച്ചത്. മാര്‍ഗനിര്‍ദേശങ്ങളുടെയും കേസിന്‍റെ മെറിറ്റിന്‍റെയും അടിസ്ഥാനത്തിലാണ് കുറ്റവാളികളെ വിട്ടയച്ചത്. ഗുജറാത്ത് സര്‍ക്കാര്‍ ഓരോ കേസും വിലയിരുത്താറുണ്ടെന്നും വനതി ശ്രീനിവാസന്‍ ചൂണ്ടിക്കാട്ടി.

കൂട്ടബലാത്സംഗ കേസില്‍ ശിക്ഷിക്കപ്പെട്ട പ്രതികളെ വിട്ടയച്ച നടപടിക്കെതിരെ ബി.ജെ.പി നേതാക്കള്‍ പ്രതികരിക്കാത്തതിനെതിരെ രൂക്ഷവിമര്‍ശനമാണ് ഉയര്‍ന്നിട്ടുള്ളത്. കൂടാതെ, വിഷയത്തില്‍ ഖുഷ്ബു പ്രതികരിക്കാന്‍ വൈകിയതിനെയും നെറ്റിസണ്‍സ് വിമര്‍ശിച്ചു. അതേസമയം, ശക്തമായ പ്രതികരണം നടത്തിയ ഖുഷ്ബുവിനെ അഭിനന്ദിച്ച്‌ നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular