Saturday, April 27, 2024
HomeKeralaട്രക്ക് ക്രൂയിസറില്‍ ഇടിച്ചുകയറി ഒമ്ബത് പേര്‍ മരിച്ചു; 14 പേര്‍ക്ക് പരിക്ക്

ട്രക്ക് ക്രൂയിസറില്‍ ഇടിച്ചുകയറി ഒമ്ബത് പേര്‍ മരിച്ചു; 14 പേര്‍ക്ക് പരിക്ക്

ര്‍ണാടകയിലെ തുംകൂറില്‍ ട്രക്ക് ക്രൂയിസറില്‍ ഇടിച്ച്‌ ഒമ്ബത് പേര്‍ മരിച്ചു. 14 പേര്‍ക്ക് പരിക്കേറ്റു. പുലര്‍ച്ചെ നാലുമണിയോടെയാണ് സംഭവം.

റായ്ച്ചൂരില്‍നിന്ന് ബംഗളൂരുവിലേക്ക് പോകുകയായിരുന്ന ദിവസവേതന തൊഴിലാളികളാണ് മരിച്ചത്. മൂന്ന് സ്ത്രീകളും നാല് പുരുഷന്‍മാരും രണ്ട് കുട്ടികളുമാണ് കൊല്ലപ്പെട്ടത്.

പരിക്കേറ്റവരെ തുംകൂര്‍ ജില്ലാ ആശുപത്രിയിലും ഷീറ താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി അപകടത്തില്‍ ദുഃഖം രേഖപ്പെടുത്തി. മരണപ്പെട്ടവരുടെ ബന്ധുക്കള്‍ക്ക് രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular