Saturday, May 4, 2024
HomeIndiaകോണ്‍ഗ്രസില്‍ കൊഴിഞ്ഞുപോക്ക് തുടരുന്നു; ജമ്മു കശ്മീരില്‍ 51 നേതാക്കള്‍ രാജിവെച്ചു

കോണ്‍ഗ്രസില്‍ കൊഴിഞ്ഞുപോക്ക് തുടരുന്നു; ജമ്മു കശ്മീരില്‍ 51 നേതാക്കള്‍ രാജിവെച്ചു

ശ്രീനഗര്‍: കോണ്‍ഗ്രസില്‍ കൊഴി​ഞ്ഞുപോക്ക് തുടരുന്നു. കോണ്‍ഗ്രസിന്റെ ജമ്മു കശ്മീര്‍ യൂനിറ്റിലെ 51 ഓളം നേതാക്കള്‍ പാര്‍ട്ടിയിലെ പ്രാഥമികാംഗത്വത്തില്‍ നിന്ന് രാജിവെച്ചു.

ഗുലാംനബി ആസാദിനെ പിന്തുണച്ചുകൊണ്ടാണ് നടപടി. ജമ്മു കശ്മീര്‍ മുന്‍ ഉപമുഖ്യമന്ത്രിയായിരുന്ന താര ചന്ദും രാജി വെച്ച നേതാക്കളില്‍ ഉള്‍പ്പെടുന്നു.

ചന്ദിനെ കൂടാതെ, മുന്‍ മന്ത്രിമാരായ മാജിദ് വാനി, ഡോ. മനോഹര്‍ ലാല്‍ ശര്‍മ, ചൗധരി ഗുരു റാം, മുന്‍ എം.എല്‍.എ താക്കൂര്‍ ബല്‍വാന്‍ സിങ്, മുന്‍ ജനറല്‍ സെക്രട്ടറി വിനോദ് മിശ്ര എന്നിവരും രാജിവെച്ചവരില്‍ ഉള്‍പ്പെടുന്നു.

രാജിവെച്ച 51 നേതാക്കളും ഗുലാം നബി ആസാദ് നയിക്കുന്ന ഗ്രൂപ്പില്‍​ ചേരാനാണ് തീരുമാനിച്ചിട്ടുള്ളത്. ഇവര്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിച്ച്‌ ഒന്നിച്ച്‌ രാജിക്കത്ത് നല്‍കി. ഗുലാം നബി ആസാദിന്റെ രാജിക്ക് പിന്നാലെ ഇതുവരെ 64 നേതാക്കളാണ് രാജിവെച്ചതെന്ന് എ.എന്‍.​ഐ റിപ്പോര്‍ട്ട് ​ചെയ്യുന്നു.

ജമ്മു കശ്മീരിന്റെ മുന്‍ മുഖ്യമന്ത്രി, 73 കാരനായ ആസാദ് അഞ്ചു ദശകങ്ങളായുള്ള കോണ്‍ഗ്രസ് ബന്ധം വെള്ളിയാഴ്ചയാണ് അവസാനിപ്പിച്ചത്. പാര്‍ട്ടിയെ പൂര്‍ണമായും നശിപ്പിച്ചുവെന്നും ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കുന്ന പാര്‍ട്ടി സംവിധാനം രാഹുല്‍ ഗാന്ധി തകര്‍ത്തുവെന്നും ആരോപിച്ചാണ് ആസാദ് രാജിവെച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular