Saturday, May 4, 2024
HomeIndiaപശുക്കളെ തല്ലിച്ചതച്ചു; കൂത്തിയൊഴുകുന്ന നദിയിലേക്ക് തള്ളിയിട്ടു; കൊടുംക്രൂരത; വീഡിയോ

പശുക്കളെ തല്ലിച്ചതച്ചു; കൂത്തിയൊഴുകുന്ന നദിയിലേക്ക് തള്ളിയിട്ടു; കൊടുംക്രൂരത; വീഡിയോ

ഭോപ്പാല്‍: പശുക്കളോട് കൊടുംക്രൂരത കാണിച്ച്‌ ഒരുകൂട്ടം ആളുകള്‍. മധ്യപ്രദേശിലെ സത്‌ന ജില്ലയിലാണ് ഒരു കൂട്ടം ആളുകള്‍ പശുക്കളെ തല്ലിച്ചതയ്ക്കുകയും അവയെ കുത്തിയൊഴുകുന്ന നദിയിലേക്ക് തള്ളിയിടുകയും ചെയ്തത്.

ഇവര്‍ക്കെതിരെ മധ്യപ്രദേശ് പൊലീസ് മൃഗസംരക്ഷണനിയമ പ്രകാരമാണ് കേസ് എടുത്തു. മുകുന്ദ്പൂര്‍ പൊലീസ് സ്റ്റേഷന് കീഴിലുള്ള ഗ്രാമത്തിലാണ് സംഭവം. ഇതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു

വെള്ളപ്പൊക്കത്തെ തുടര്‍ന്ന് കുത്തിയൊഴുകുന്ന ബിഹാദ് നദിയിയിലേക്കാണ് ഒരുകൂട്ടം ആളുകള്‍ വടികൊണ്ട് പശുക്കളെ തല്ലിച്ചതച്ച ശേഷം നദിയിലേക്ക് തള്ളിയിടുന്നത്. ഇതിനിടെ കരകയറാന്‍ നോക്കുന്ന പശുക്കളെയും അടിച്ച്‌ പുഴയിലേക്ക് തള്ളിയിടുന്നത് വീഡിയോയില്‍ കാണാം.

ആറ് പേര്‍ക്കെതിരെയാണ് പൊലീസ് കേസ് എടത്തുത്ത്. സംഭവത്തില്‍ വിശ്വഹിന്ദു പരിഷത്ത് അപലപിച്ചു. പശുക്കളോട് ക്രൂരതകാട്ടിയവര്‍ക്കെതിരെ കര്‍ശന ശിക്ഷനല്‍കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular