Saturday, May 4, 2024
HomeIndiaമുസ്ലിങ്ങളെ പിന്നാക്കമായി പരിഗണിക്കണോയെന്ന് പരിശോധിക്കും: സുപ്രീം കോടതി

മുസ്ലിങ്ങളെ പിന്നാക്കമായി പരിഗണിക്കണോയെന്ന് പരിശോധിക്കും: സുപ്രീം കോടതി

ന്യൂഡല്‍ഹി | മുസ്ലിം സമുദായത്തെ പിന്നാക്ക സമുദായമായി പരിഗണിക്കാനാകുമോ എന്ന് പരിശോധിക്കുമെന്ന് സുപ്രീം കോടതി.

ചീഫ് ജസ്റ്റിസ് യു യു ലളിത്, ജസ്റ്റിസുമാരായ ദിനേശ് മഹേശ്വരി, എസ് രവീന്ദ്ര ഭട്ട്, ബേല എം ത്രിവേദി, ജെ ബി പര്‍ദിവാല എന്നിവരടങ്ങിയ സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ചാണ് ഇക്കാര്യം പരിശോധിക്കുക. ഇത്തരമൊരു വിഷയമായതിനാല്‍ ഇത് രണ്ടംഗ ബെഞ്ചിനോ മൂന്നംഗ ബെഞ്ചിനോ പരിഗണിക്കാന്‍ ആവാത്തതിനാലാണ് ഭരണഘടനാ ബെഞ്ചിന് മുന്നിലെത്തിയിരിക്കുന്നത്.
ഭരണഘടനയുടെ 15,16 അനുച്ഛേദത്തിന്റെ അടിസ്ഥാനത്തിലാകും പരിശോധന. ആന്ധ്രയില്‍ നിന്ന് സമര്‍പ്പിക്കപ്പെട്ട ഹരജിയിലാണ് കോടതിയുടെ നീക്കം.

മതം, ജാതി എന്നിവയുടെ അടിസ്ഥാനത്തില്‍ വിവേചനം പാടില്ലെന്ന് ഭരഘടനയുടെ 15, 16 അനുച്ഛേദനങ്ങളില്‍ പറയുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഇത് പരിശോധിക്കാനൊരുങ്ങുന്നത്. അടുത്തമാസം 13, 14 തീയതികളില്‍ ഇതിനായി ഭരണഘടാന ബെഞ്ചിന്റെ പ്രത്യേക സിറ്റിംഗ് നടക്കും.

ഇതു കൂടാതെ, സിഖ് സമുദായത്തെ പഞ്ചാബില്‍ ന്യൂനപക്ഷമായി കണക്കാക്കാന്‍ ആകുമോ എന്ന ചോദ്യവും ഭരണഘടനാ ബെഞ്ച് പരിശോധിക്കും. തിരഞ്ഞെടുക്ക് കമ്മീഷന്‍ നിയമന രീതി മാറ്റണമോ, സുപ്രിംകോടതിക്കും ഹൈക്കോടതിക്കും ഇടയില്‍ അപ്പീല്‍ കോടതി വേണോ തുടങ്ങിയ സുപ്രധാന വിഷയങ്ങളും ഭരണഘടനാ ബെഞ്ച് പരിശോധിക്കുന്നുണ്ട്.

ഇത്തരം ഹരജികള്‍ ഹരജി ഇനിയും നീട്ടിക്കൊണ്ടുപോകാനാവില്ലെന്നും തീരുമാനങ്ങള്‍ ഉടന്‍ പ്രഖ്യാപിക്കണമെന്നും അതിനു വേണ്ടിയാണ് വിശദമായ വാദം കേള്‍ക്കുന്നതെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular