Sunday, April 28, 2024
HomeKeralaകേന്ദ്ര വൈദ്യുതി ഭേദഗതി ബില്ലിനെതിരെ നിയമസഭയിൽ പ്രമേയം ഏകകണ്ഠമായി പാസാക്കി

കേന്ദ്ര വൈദ്യുതി ഭേദഗതി ബില്ലിനെതിരെ നിയമസഭയിൽ പ്രമേയം ഏകകണ്ഠമായി പാസാക്കി

തിരുവനന്തപുരം: വൈദ്യുതി വിതരണ രംഗത്ത് വമ്പൻ പരിഷ്കാരങ്ങൾക്ക് കാരണമാകുന്ന കേന്ദ്രസർക്കാരിന്റെ വൈദ്യുതി നിയമ ഭേദഗതി ബില്ലിനെതിരെ കേരള നിയമസഭ ഏകകണ്ഠമായി പ്രമേയം പാസാക്കി. സംസ്ഥാനങ്ങുമായി വിഷയം ചർച്ച ചെയ്യാനും സമവായത്തിലെത്താനും കേന്ദ്രത്തിന് സാധിച്ചിട്ടില്ലെന്ന് പ്രമേയം അവതരിപ്പിച്ച മന്ത്രി കെ കൃഷ്ണൻ കുട്ടി പറഞ്ഞു.

ഇതുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാർ സംസ്ഥാനങ്ങൾക്ക് നൽകിയ ഉറപ്പ് ലംഘിച്ചു. സംസ്ഥാനങ്ങളുടെ അധികാരം കവർന്നെടുക്കുന്നതാണ് ഭേദഗതി. സംസ്ഥാന സർക്കാരിനോ വൈദ്യുതി ബോർഡിനോ നിയന്ത്രണമുണ്ടാവില്ല. സ്വകാര്യ കമ്പനികൾക്ക് ഭേദഗതിയിലൂടെ കടന്നുവരാൻ സാധിക്കും. വൈദ്യുതി രംഗത്ത് ഇത് വലിയ അനിശ്ചിതത്വം സൃഷ്ടിക്കും. ജനങ്ങൾക്കും തിരിച്ചടിയാകും. പൊതുമേഖലയെ തകർച്ചയിലേക്ക് നയിക്കുന്നതാണ് ബില്ലെന്നും ഭേദഗതി നീക്കത്തിൽ നിന്ന് കേന്ദ്രസർക്കാർ പിന്മാറണമെന്നും നിയമസഭ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular