Sunday, May 5, 2024
HomeIndiaസിസോദിയ ഉടന്‍ അറസ്റ്റിലാകും: ബിജെപി വക്താവ് സംബിത് പത്ര

സിസോദിയ ഉടന്‍ അറസ്റ്റിലാകും: ബിജെപി വക്താവ് സംബിത് പത്ര

ന്യൂഡല്‍ഹി: ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ വൈകാതെ അറസ്റ്റിലാകുമെന്ന് ബിജെപി വക്താവ് സംബിത് പത്ര. സിസോദിയയുടെ വീട്ടില്‍ സിബിഐ റെയ്ഡ് നടത്തിയപ്പോള്‍ ഗുജറാത്തില്‍ ആം ആദ്മി പാര്‍ട്ടിക്ക് 4% വോട്ട് കൂടിയെന്ന് കഴിഞ്ഞ ദിവസം അരവിന്ദ് കേജ്‌രിവാള്‍ പറഞ്ഞതിനോട് പ്രതികരിക്കുകയായിരുന്നു ബിജെപി വക്താവ്.

ഡല്‍ഹി മന്ത്രി സത്യേന്ദര്‍ ജെയിന്‍ അറസ്റ്റിലായപ്പോള്‍ നിരപരാധിയാണെന്ന് ആര്‍ത്തുവിളിച്ചയാളാണ് കേജ്‌രിവാള്‍. 4 മാസം ജയിലില്‍ കിടന്നിട്ടും ജെയിന് ഇതുവരെ ജാമ്യം കിട്ടിയിട്ടില്ല. കുറ്റം ചെയ്തുവെന്ന് കോടതിക്ക് ബോധ്യപ്പെട്ടതു കൊണ്ടാണ് ജാമ്യം കിട്ടാത്തത്- പത്ര പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular